കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 20ആം സ്വർണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 20ആം സ്വർണം. പുരുഷ വിഭാഗം ബാഡ്മിന്‍റൺ സിംഗിൾസിൽ ലക്ഷ്യ സെന്നാണ് ഇന്ത്യയ്ക്കായി പൊന്നണിഞ്ഞത്. ഫൈനലിൽ മലേഷ്യയുടെ സി യോംഗിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ താരം മറികടന്നത്. സ്കോർ: 19−21, 21−9, 21−16. ഇതോടെ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ സ്വർണ നേട്ടം രണ്ടായി. നേരത്തെ വനിതാ വിഭാഗം സിംഗിൾസിൽ പി.വി.സിന്ധു ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു.
ആദ്യ ഗെയിമിൽ സെന്നിന് വെല്ലുവിളി ഉയർത്താൻ മലേഷ്യൻ യുവതാരത്തിനായി. നേരിയ വ്യത്യാസത്തിൽ ആദ്യ ഗെയിം നഷ്ടമായ സെൻ രണ്ടാം ഗെയിമിൽ എതിരാളിയെ നിഷ്പ്രഭനാക്കി. മൂന്നാം ഗെയിമിലും മികവ് തുടർന്ന ലക്ഷ്യ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കുകയായിരുന്നു.