ദിയേന്ദ്ര ഡോട്ടിൻ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു


വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ദിയേന്ദ്ര ഡോട്ടിൻ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയക്കെതിരെ ബാർബഡോസ് ടീം പരാജയപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം. മത്സരത്തിൽ 9 വിക്കറ്റിനാണ് ബാർബഡോസ് പരാജയപ്പെട്ടത്. ഒരു ഓവർ എറിഞ്ഞ് 25 റൺസ് വഴങ്ങിയ താരം ബാറ്റിംഗിൽ 22 പന്തുകൾ നേരിട്ട് 8 റൺസാണ് നേടിയത്.

വെസ്റ്റ് ഇൻഡീസിനായി 146 ഏകദിനങ്ങളിലും 126 ടി-20കളിലും കളിച്ചിട്ടുള്ള ഡോട്ടിൻ വിൻഡീസ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ഏകദിനത്തിൽ 72 വിക്കറ്റും ടി-20യിൽ 62 വിക്കറ്റും നേടിയിട്ടുള്ള താരം യഥാക്രമം 3727, 2697 റൺസും സ്വന്തമാക്കി.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed