ഇ​വാ​ന്‍ വു​ക്കൊ​മ​നോ​വി​ച്ച് കൊ​ച്ചി​യി​ല്‍; ഗം​ഭീ​ര സ്വീ​ക​ര​ണം ഒ​രു​ക്കി മ​ഞ്ഞ​പ്പ​ട ആ​രാ​ധ​ക​ര്‍


പ്രീസീസണ്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള പരീശിലനത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് കൊച്ചിയിലെത്തി. തുടര്‍ പരാജയങ്ങളില്‍ വലഞ്ഞ ബ്ലാസ്റ്റേഴ്‌സിനെ വിജയവഴിയില്‍ തിരികെയെത്തിച്ച കോച്ചിനു വന്‍ വരവേല്‍പാണ് കൊച്ചി വിമാനത്താവളത്തിലൊരുക്കിയത്.

മഞ്ഞപ്പൂക്കളും പൊന്നാടയുമായി എത്തിയ ആരാധകര്‍ക്കൊപ്പം ഇവാന്‍ നൃത്തം വച്ചു. സീസണില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നു ഇവാന്‍ പറഞ്ഞു.

നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ മുഖ്യപരിശീലകനായുള്ള ഇവാന്‍ വുക്കൊമനോവിച്ചിന്‍റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഇവാന്‍ മുഖ്യപരിശീലകനായ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനല്‍ കളിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed