അർജന്‍റീനയുടെ എയ്ഞ്ചൽ ഡി മരിയ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു
 
                                                            അർജന്‍റീനയുടെ സൂപ്പർ സ്ട്രൈക്കർ എയ്ഞ്ചൽ ഡി മരിയ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. നവംബറിൽ നടക്കുന്ന ഖത്തർ ലോകകപ്പിനുശേഷം വിരമിക്കുമെന്ന് ഡി മരിയ അറിയിച്ചു. കപ്പ് ഓഫ് ചാമ്പ്യൻസിന് ലണ്ടനിലെത്തിയപ്പോഴാണ് മരിയ മനസ് തുറന്നത്. ലോകകപ്പ് കഴിഞ്ഞാൽ വിമരമിക്കാനുള്ള സമയമാകും. രാജ്യാന്തര നിലവാരത്തിൽ കളിക്കാൻ കഴിവുള്ള നിരവധി ചെറുപ്പക്കാരുണ്ട്. അവർക്കുവേണ്ടി വഴിമാറിക്കൊടുക്കുകയാണെന്ന് മരിയ പറഞ്ഞു.
34കാരനായ മരിയ ദേശീയ ടീമിനായി 121 മത്സരങ്ങളിൽനിന്നായി 24 ഗോളുകൾ നേടിയിട്ടുണ്ട്. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കി അർജന്‍റീന കപ്പ് ഉയർത്തിയപ്പോൾ വിജയ ഗോൾ നേടിയത് മരിയയായിരുന്നു.
 
												
										