ഐസിസി ടി20 റാങ്കിംഗിൽ ഇന്ത്യ ഒന്നാമത്


ഐസിസി ടി20 റാങ്കിംഗിൽ‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർ‍ത്തി. 270 റേറ്റിംഗാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടുമായി അഞ്ച് പോയിന്റ് വ്യത്യാസമുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം രോഹിത്തിന് കീഴിലിറങ്ങിയ ഇന്ത്യ ടി20 ഫോർ‍മാറ്റിൽ‍ തോൽ‍വി അറിഞ്ഞിട്ടില്ല. ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നിവർ‍ക്കെതിരായ പരമ്പരകൾ‍ ഇന്ത്യ തൂത്തുവാരുകയായിരുന്നു.

പരാജയമറിയാതെ 12 ടി20 മത്സരങ്ങളാണ് ഇന്ത്യ പൂർ‍ത്തിയാക്കിയത്. ഇതോടെ ഏറ്റവുമധികം തുടർ‍ ജയങ്ങളെന്ന ലോക റെക്കോർ‍ഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ടി20 റാങ്കിംഗിൽ‍ ബാബർ‍ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ‍ മൂന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക, നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ‍.

ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തിയത്. ഇതോടെയാണ് ഓസീസ് അഞ്ചാം സ്ഥാനത്തേക്കിറങ്ങിയത്. ന്യൂസിലാൻഡ്, വെസ്റ്റ് ഇൻ‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ എന്നിവർ‍ യഥാക്രമം ആറ് മുതൽ‍ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്. അതേസമയം, ടെസ്റ്റ് ടീം റാങ്കിംഗിൽ‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏകദിനത്തിൽ‍ ന്യൂസിലൻഡാണ് ഒന്നാമത്.

You might also like

Most Viewed