2022 ടി20 ലോകകപ്പ്: ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ


2022 ടി20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു. ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ വൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ‍. ഇന്ത്യ−പാക് മത്സരം ഒക്ടോബർ‍ 23ന് മെൽ‍ബണിൽ‍ നടക്കും. ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശുമാണ് ഇന്ത്യയുടെ ഗ്രൂപ്പ് രണ്ടിലുള്ളത്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളേയും നേരിടണം. വിൻഡീസും നമീബയും ഇന്ത്യയുടെ ഗ്രൂപ്പിലെത്തിയേക്കും.

യോഗ്യതാ റൗണ്ടിൽ‍ അടക്കം ആകെ 16 ടീമുകൾ‍ മത്സരിക്കും. ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ‍ സൂപ്പർ‍ 12ലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ ടീമുകൾ‍ക്കൊപ്പം ശ്രീലങ്കയും സ്‌കോട്‌ലൻ‍ഡും ഗ്രൂപ്പ് ഒന്നിൽ‍ ഇടംപിടിച്ചേക്കും.

You might also like

Most Viewed