ബയോ ബബിൾ ലംഘനം; താരങ്ങളുടെ വിലക്ക് മാറ്റി ശ്രീലങ്ക


ബയോ ബബിൾ ലംഘിച്ചതിന്റെ പേരിൽ താരങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഒരു വർഷത്തെ വിലക്ക് നീക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. കുശാൽ മെൻഡിസ്, നിറോഷൻ ഡിക്ക്‌വെല്ല, ധനുഷ്ക ഗുണതിലകെ എന്നീ താരങ്ങളുടെ വിലക്കാണ് നീക്കിയത്. കഴിഞ്ഞ വർഷം ജൂലായിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ ഡറമിൽ വച്ചാണ് താരങ്ങൾ ബയോ ബബിൾ ലംഘനം നടത്തിയത്.

താരങ്ങൾ ഹോട്ടലിനു പുറത്ത് സമയം ചെലവഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഇവരെ ടീമിൽ നിന്ന് പുറത്താവുകയും ഇവർ തിരികെ ശ്രീലങ്കയിൽ എത്തുകയും ചെയ്തിരുന്നു.

You might also like

Most Viewed