സുരക്ഷാ ഭീഷണി; ന്യൂസിലൻഡ് ക്രിക്കറ്റ പരന്പരയിൽ നിന്ന് പിന്മാറി


കറാച്ചി: സുരക്ഷാ ഭീഷണിയെത്തുടർന്ന് പാകിസ്ഥാൻ ന്യൂസിലൻഡ് നിശ്ചിത ഓവർ‍ ക്രിക്കറ്റ പരന്പര റദ്ദാക്കി. സുരക്ഷാ കാരണങ്ങൾ‍ ചൂണ്ടിക്കാട്ടി ന്യൂസിലൻഡ് പരന്പരയിൽ‍ നിന്ന് പിന്മാറുകയായിരുന്നു. ആദ്യ ഏകദിനം ഇന്ന് നടക്കാനിരിക്കെയാണ് പിന്മാറ്റം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതായിരുന്നു പരന്പര. ടീമിന് തിരിച്ചെത്താനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയതായി ന്യൂസിലൻഡ് ക്രിക്കറ്റ് അറിയിച്ചു.

എന്നാൽ‍ എല്ലാ ടീമുകൾ‍ക്കും ഒരുക്കുന്നത് പോലെ കനത്ത സുരക്ഷയാണ് കിവീസ് ടീമിനും നൽ‍കിയിട്ടുള്ളതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർ‍ഡ് വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ന്യൂസിലൻഡ് അധികൃതരുമായി സംസാരിക്കുകയും ചെയ്തു.

പരന്പര മാറ്റി നിശ്ചയിക്കാനും പിസിബി തയ്യാറായിരുന്നു. എന്നാൽ‍ പിന്മാറുകയാണെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് വ്യക്തമാക്കി. പാകിസ്ഥാൻ‍ ബോർ‍ഡിനെ ഈ പിന്മാറ്റം വിഷമിപ്പിക്കുമെന്നും എന്നാൽ‍ താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. 18 വർ‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ‍ പര്യടനത്തിനായി എത്തിയത്. 2009−ൽ‍ ശ്രീലങ്കൻ‍ ക്രിക്കറ്റ് ടീമിന്റെ ബസിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർ‍ന്ന് പാകിസ്ഥാൻ പര്യടനം നടത്താൻ പ്രധാന ടീമുകൾ‍ വിസമ്മതിച്ചിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed