ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ വിദേശതാരങ്ങളുടെ എണ്ണം കുറച്ചു


 

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ വിദേശതാരങ്ങളുടെ എണ്ണം കുറച്ചു. ഇതേസമയം ഡെവലപ്‌മെന്റ് താരങ്ങളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള മാറ്റങ്ങളോടെയാണ് 2021-22 സീസണിലേക്കുള്ള പുതിയ മാനദണ്ഡങ്ങള്‍ സംഘാടകരായ ഫുട്ബോള്‍ സ്‌പോര്‍ട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് തന്നെ പുറത്തുവിട്ടിരിക്കുന്നത്.
ഈ വരുന്ന സീസണില്‍ ഒരു ടീമിന് പരമാവധി നാലു വിദേശതാരങ്ങളെയാണ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയുക എന്ന് അറിയിച്ചു. നിലവില്‍ അഞ്ച് താരങ്ങളെയായിരുന്നു. ഇതോടെ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം ഇലവനില്‍ വര്‍ധിപ്പിക്കും. നാല് വിദേശതാരങ്ങളില്‍ ഒരാള്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍പ്പെട്ട രാജ്യത്തു നിന്നായിരിക്കണം. ആറ് വിദേശികളെ ടീമില്‍ ഉള്‍പ്പെടുത്താം എന്ന നിബന്ധനയും ഉണ്ട്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed