ബിനാമി ബിസിനസ് നടത്തിയ മലയാളിക്ക് സൗദിയിൽ തടവും പിഴയും
ബിനാമി ബിസിനസ് നടത്തിയ മലയാളിക്ക് സൗദിയിൽ തടവും പിഴയും സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് നടത്തിയ മലയാളിയെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത പണം കണ്ടുകെട്ടാനും 60,000 റിയാല്‍ പിഴ നല്‍കാനും വിധിയുണ്ട്. ജയില്‍ശിക്ഷാ കാലയളവിന് ശേഷം ആജീവനാന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്താനും കോടതി ഉത്തരവിട്ടു.
കേസില്‍ സൗദി പൗരനെയും ശിക്ഷിച്ചിട്ടുണ്ട്. റിയാദില്‍ ബിനാമിയായി കോണ്‍ട്രാക്ടിങ് സ്ഥാപനം നടത്തിയ മലയാളി അബ്ദുറഹീം സൈദലവി, ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ അബ്ദുല്‍ അസീസ് ബിന്‍ സഅദ് മുഹമ്മദ് അല്‍ജരിയാന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. സൗദി പൗരനും ഒരു വര്‍ഷം തടവും 60,000 റിയാല്‍ പിഴയും ശിക്ഷ ലഭിച്ചിട്ടുണ്ട്.
asfasd