ജൂൺ 1 മുതൽ സൗദിയിലെ വാഹന റിപ്പയറിംങ് മേഖലയിൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധം


സൗദി അറേബ്യയിൽ വാഹന മെയിന്റനൻസ് മേഖലയിലെ 15 തൊഴിലുകൾക്ക് സൗദിയിലെ വാഹന റിപ്പയറിംങ് മേഖലയിൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നു. ജൂൺ 1 മുതൽ ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും. മെയിന്റനൻസ് മേഖലയിലെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. 

വാഹന റിപ്പയറിംങ് മേഖലയിലെ 15 ജോലികൾക്കാണ് അടുത്ത വർഷം ജൂൺ മുതൽ തൊഴിൽ ലൈസൻസ് നിർബന്ധമാക്കുന്നത്. റേഡിയേറ്റർ ടെക്നീഷ്യൻ, വെഹിക്കിൾ ഗ്ലാസ് ഫിറ്റർ, വാഹന മെക്കാനിക്ക്, എൻജിൻ ട്യൂണിങ് ടെക്നീഷ്യൻ, ഓട്ടോമോട്ടീവ് ഇൻസ്പെക്ഷൻ ടെക്നീഷ്യൻ, ലൈറ്റ് വെഹിക്കിൾ മെയിൻറനൻസ് ടെക്നീഷ്യൻ, വാഹന ഇലക്ട്രീഷ്യൻ, ബ്രേക്ക് മെക്കാനിക്ക്, ബോഡി വർക്കർ, വെഹിക്കിൾ അപ്ഹോൾസ്റ്ററി, വെഹിക്കിൾ ബോഡി പ്ലംബർ, വെഹിക്കിൾ എയർകണ്ടീഷണർ മെക്കാനിക്ക്, തെർമൽ ഇൻസുലേഷൻ ടെക്നീഷ്യൻ, വാഹനത്തിന്റെ പെയിൻറർ, വാഹന ലൂബ്രിക്കൻറ് ടെക്നീഷ്യൻ എന്നീ തൊഴിലുകൾക്കാണ് ലൈസൻസ് നിർബന്ധമാകുക. ഈ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് സാങ്കേതിക വൈദഗ്ധ്യം തെളിയിക്കുന്ന ലൈസൻസ് ഉണ്ടായിരക്കണമെന്നാണ് മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നത്. ഇത്തരം ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ വാണിജ്യ ലൈസൻസുകൾ പുതുക്കുന്നതിനും, പുതിയ ലൈസൻസ് അനുവദിക്കുന്നതിനും ജീവനക്കാർക്ക് തൊഴിൽ ലൈസൻസ് നിർബന്ധമാണ്. 

ലൈസൻസുള്ള വിദഗ്ധ തൊഴിലാളികളുമായി മാത്രമേ ഇടപാടുകൾ നടത്താവൂ എന്നും, വാഹനങ്ങൾ മെയിൻ്റനൻസിന് നൽകുന്നതിന് മുമ്പ് ജീവനക്കാർക്ക് ലൈസൻസ് ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

article-image

r586rt

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed