രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം രംഗത്ത്


രാഹുൽ‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ യാത്രയ്ക്ക് കഴിയുമെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോർ‍ട്ടിലെ പരാമർ‍ശം. കോൺഗ്രസിനെ ഏകീകരിക്കാനും രക്ഷിക്കാനുമുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്നും റിപ്പോർ‍ട്ട് പറയുന്നു. 

ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോയപ്പോൾ‍ പോളിറ്റ് ബ്യൂറോ അംഗങ്ങൾ‍ ഉൾ‍പ്പെടെ യാത്രയെ വിമർ‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിൽ‍ നിന്ന് വ്യത്യസ്തമായ നിലപാടുകൾ‍ വ്യക്തമാക്കുന്നതാണ് സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി റിപ്പോർ‍ട്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ‍ ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളിൽ‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചെന്നും റിപ്പോർ‍ട്ടിലുണ്ട്.

മുന്‍പ് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ‍ വിശദീകരിക്കുന്ന ഘട്ടത്തിൽ‍ പാർ‍ട്ടി ജനറൽ‍ സെക്രട്ടറി സീതാറാം യെച്ചൂരി ഭാരത് ജോഡോ യാത്രയ്ക്ക് അനുകൂലമായി സംസാരിച്ചിരുന്നു. ഇത്തരം യാത്രകൾ‍ പാർ‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും എല്ലാ പാർ‍ട്ടികൾ‍ക്കും ഇത്തരം യാത്രകൾ‍ നടത്താവുന്നതാണെന്നും യെച്ചൂരി പ്രതികരിച്ചിരുന്നു.

article-image

cgjc

You might also like

  • Straight Forward

Most Viewed