ജിദ്ദ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ‍ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ‍ നിന്ന് തെന്നിമാറി


ജിദ്ദയിലെ കിംഗ് അബ്‍ദുൽ‍ അസീസ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ‍ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ‍ നിന്ന് തെന്നിമാറി. ബുധനാഴ്‍ച പ്രാദേശിക സമയം രാവിലെ 8.10നായിരുന്നു സംഭവം. എന്നാൽ‍ ആർ‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ‍ അറിയിച്ചു. 

ഗൾ‍ഫ്‍ സ്‍ട്രീം 400 വിമാനമാണ് റണ്‍വേയിൽ‍ നിന്ന് തെന്നിമാറിയത്. ഈ സമയത്ത് അഞ്ച് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർ‍ക്ക് ആർ‍ക്കും പരിക്കുകളില്ല. വിമാനത്താവളത്തിലെ എമർ‍ജൻസി റെസ്‍ക്യൂ സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തുടർ‍ നടപടികൾ‍ സ്വീകരിച്ചു. 

സംഭവത്തിൽ കാരണങ്ങൾ ഉൾപ്പെടെ കണ്ടെത്താനായി വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed