ഒഡീഷയിലെ ട്രെയിൻ അപകടം;‍ മരിച്ചവരുടെ എണ്ണം 261ആയി


ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിൽ‍ മരിച്ചവരുടെ എണ്ണം 261 ആയി. ആയിരത്തോളം പേർ‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രാജ്യത്ത് അടുത്തയിടെയുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. അപകടസ്ഥലത്ത് എന്‍ഡിആർ‍എഫ്, ഒഡിആർ‍എഫ്, ഫയർ‍ഫോഴ്‌സ്, വ്യോമസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ‍ രക്ഷാപ്രവർ‍ത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര റെയിൽ‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബാലസോറിലെത്തി. 

വെള്ളിയാഴ്ച രാത്രി 7.20ന് ഒഡീഷയിലെ ബാലസോറിലെ ബഹനാഗ റെയിൽ‍വെ സ്‌റ്റേഷനു സമീപമാണ് ട്രെയിനപകടമുണ്ടായത്. ഒരു ചരക്ക് ട്രെയിന്‍ ഉൾ‍പ്പെടെ മൂന്നു ട്രെയിനുകളാണ് അപകടത്തിൽ‍പ്പെട്ടത്. ഷാലിമാർ‍−ചെന്നൈ കോറമാണ്ഡൽ‍ എക്‌സ്പ്രസ് ബാലസോറിൽ‍വച്ച് 12 ബോഗികൾ‍ പാളം തെറ്റി മറിഞ്ഞു. ഈ ബോഗികളിലേയ്ക്ക് ഇതുവഴി കടന്നുപോയ യശ്വന്ത്പൂർ‍−ഹൗറ എക്‌സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ‍ ഹൗറ എക്‌സ്പ്രസിന്‍റെ നാൽ ബോഗികൾ‍ പൂർ‍ണമായും തകർ‍ന്നു. ഇതിനിടെ ഹൗറ എക്‌സ്പ്രസിന്‍റെ ചില ബോഗികൾ‍ തൊട്ടടുത്ത ട്രാക്കിൽ‍ ഉണ്ടായിരുന്ന ചരക്ക് ട്രെയിനിലേയ്ക്ക് ഇടിച്ചു കയറിയത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി.

article-image

dfucfgu

You might also like

  • Lulu Exchange
  • Straight Forward

Most Viewed