ലഖിംപൂർ കൂട്ടക്കൊല; കേന്ദ്രമന്ത്രിയുടെ മകന് ഇടക്കാല ജാമ്യം


ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് സുപ്രീംകോടതി എട്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യകാലയളവിൽ യു.പിയിലും ഡൽഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി ഉത്തരവിട്ടു.  ജാമ്യത്തിലിറങ്ങി ഒരാഴ്ചക്കുള്ളിൽ യു.പി വിടണം. ആശിഷ് മിശ്രയോ, കുടുംബാംഗങ്ങളോ സാക്ഷികളെ സ്വധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. 

2021 ഒക്ടോബർ‍ മൂന്നിനാണ് ഉത്തർ‍പ്രദേശിലെ ലഖിംപൂർ‍ ഖേരിയിൽ‍ കേന്ദ്ര സർ‍ക്കാറിന്റെ കാർ‍ഷിക നിയമങ്ങൾ‍ക്കെതിരെ സമരം ചെയ്തിരുന്ന കർ‍ഷക സംഘത്തിനിടയിലേക്ക് ആശിഷ് മിശ്ര കാർ‍ ഓടിച്ച് കയറ്റിയത്.  ആശിഷ് മിശ്രയുടെ പിതാവും ബി.ജെ.പി നേതാവുമായ അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ഥാർ‍ ഉൾ‍പ്പെടെ മൂന്ന് എസ്.യു.വികളുടെ വാഹനവ്യൂഹമാണ് ലഖിംപൂർ‍ ഖേരിയിൽ‍ പ്രതിഷേധിച്ച കർ‍ഷകർ‍ക്ക് നേരെ പാഞ്ഞുകയറിയത്.

article-image

zdfdxg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed