ഹർ ഘർ തിരംഗ ഹിറ്റായി; വിറ്റത് 30 കോടി പതാകകൾ


75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ചു രാജ്യത്ത് 30 കോടിയിലധികം ദേശീയ പതാകകള്‍ വിറ്റതായി റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി ഏകദേശം 500 കോടിയുടെ ബിസിനസ് രാജ്യത്ത് ഉണ്ടായതായി കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് അറിയിച്ചു.

ഓഗസ്റ്റ് 13-നും 15-നും ഇടയില്‍ എല്ലാവരും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയായ ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്‍റെ ഭാഗമായിയായിരുന്നു മോദിയുടെ ആഹ്വാനം.

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed