നാലുവയസുകാരിയെ കെട്ടിടത്തിൽ‍ നിന്ന് എറിഞ്ഞുകൊന്നു; ദന്തഡോക്ടറായ അമ്മ അറസ്റ്റിൽ‍


നാലുവയസുകാരിയെ കെട്ടിടത്തിൽ‍ നിന്ന് എറിഞ്ഞ അമ്മ അറസ്റ്റിൽ‍. ബംഗളൂരു എസ്ആർ‍ നഗറിലായിരുന്നു സംഭവം. സംഭവത്തിൽ‍ ദന്തഡോക്ടറായ സുഷമ ഭരദ്വാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയർ‍ എൻജിനീയറായ ഭർ‍ത്താവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്തത്. കേൾ‍വിശേഷിയും സംസാര ശേഷിയുമില്ലാത്ത കുട്ടിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും, ഇതു മൂലം സുഷമ കടുത്ത വിഷാദത്തിലായിരുന്നുവെന്നുമാണ് റിപ്പോർ‍ട്ട്. കുട്ടിയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു സുഷമയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

വിലക്കയറ്റത്തിനും ജിഎസ്ടി വർ‍ധനയ്ക്കുമെതിരെ പ്രതിഷേധം; രാഹുൽ‍ ഗാന്ധിയടക്കമുള്ള നേതാക്കൾ‍ കസ്റ്റഡിയിൽ‍ താമസിക്കുന്ന അപ്പാർ‍ട്ട്‌മെന്റിന്റെ നാലാം നിലയിൽ‍ നിന്നാണ് കുട്ടിയെ സുഷമ താഴേക്ക് എറിഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ബാൽ‍ക്കണിയുടെ കൈവരിയിൽ‍ കയറിയിരുന്ന സുഷമയെ ബന്ധുക്കളെത്തി ബലംപ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed