മയക്കുമരുന്ന് ഗൂഢാലോചന കേസ്; സഞ്ജീവ് ഭട്ടിന്റെ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

മയക്കുമരുന്ന് ഗൂഢാലോചന കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഗുരുതരമാണ്.
തെളിയിക്കപ്പെട്ടാൽ അങ്ങേയറ്റം അപകടകരമായേക്കാവുന്ന കാര്യങ്ങളാണ് കുറ്റപത്രത്തിൽ ഉള്ളതെന്നും, അതിനാൽ ഹർജി പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും വിക്രം നാഥും ഉൾപ്പെടുന്ന ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു.