പ്രളയദുരിതത്തിൽ മുങ്ങി ആസാം


ആസാമിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 24 മണിക്കൂറിനിടെ 4 കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം നൂറായി.

ഹൊജായ് ജില്ലയില്‍ നിന്നുള്ള നാല് പേരും കാംരൂപില്‍ നിന്നുള്ള രണ്ട് പേരും ബാര്‍പേട്ട, നല്‍ബാരി ജില്ലകളില്‍ നിന്നുള്ള മൂന്നുപേരുമാണ് ഇന്നലെ മരിച്ചത്. 845 ദുരിതാശ്വാസക്യാമ്പുകളും, ദുരിത ബാധിതര്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ 1025 ക്യാമ്പുകളും സംസ്ഥാനത്ത് തുറന്നു. രണ്ട് ലക്ഷത്തി എഴുപതിനായിരത്തില്‍ അധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

കാസിരങ്ക നാഷണല്‍ പാര്‍ക്കിന് സമീപമുള്ള 233 ദുരിതാശ്വാസക്യാമ്പുകളില്‍ 26 ക്യാമ്പുകളില്‍ വെള്ളം കയറി. പാര്‍ക്കിലെ 11 മൃഗങ്ങള്‍ക്കും പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.

ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്രസംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed