ജമ്മുവിൽ‍ നിർ‍മ്മാണത്തിലിരുന്ന തുരങ്കം തകർ‍ന്ന് 3 മരണം


ജമ്മു കശ്മീരിൽ‍ ജമ്മു− ശ്രീനഗർ‍ ദേശീയപാതയിൽ‍ നിർ‍മ്മാണത്തിലിരുന്ന തുരങ്കം തകർ‍ന്ന് മൂന്ന് പേർ‍ മരിച്ചു. നിരവധി പേർ‍ കുടുങ്ങിക്കിടക്കുന്നു. റംസുവിലെ മകെർ‍കോട്ടെയിലാണ് അപകടമുണ്ടായത്. ചുരുങ്ങിയത് 10 തൊഴിലാളികൾ‍ തുരങ്കത്തിൽ‍ പെട്ടുവെന്നാണ് പ്രാഥമിക റിപ്പോർ‍ട്ട്. മൂന്നു പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. ഇന്നലെ രാത്രി 10.15 ഓടെയാണ് അപകടമുണ്ടായത്.

ദേശീയപാതയിലെ ടി3 ടണലാണ് ഇന്നലെ ഇടിഞ്ഞുവീണത്. നിർ‍മ്മാണത്തിന്റെ കരാർ‍ ഏറ്റെടുത്തിരുന്ന സർ‍ല കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽ‍പെട്ടത്.

കാണാതായവരിൽ‍ അഞ്ച് പേർ‍ പശ്ചിമ ബംഗാൾ‍ സ്വദേശികളാണ്. നേപ്പാളിൽ‍ നിന്നുള്ള രണ്ട് പേരും അസ്സമിൽ‍ നിന്നുള്ള രണ്ടു പേരും ജമ്മു സ്വദേശികളായ രണ്ടു പേരുമാണ് അപകടത്തിൽ‍പെട്ടത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed