രണ്ടര ലക്ഷം കവിഞ്ഞ് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ


ഒമിക്രോൺ വ്യാപകമായതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,64,202 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച റിപ്പോർ‍ട്ട് ചെയ്തതിലും 6.7 ശതമാനം രോഗികളുടെ വർ‍ധനയാണ് ഇന്നു രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,345 പേർ‍ രോഗമുക്തരായി. നിലവിൽ‍ 12,72,073 രോഗികൾ‍ രാജ്യത്ത് ചികിത്സയിൽ‍ കഴിയുന്നുണ്ട്. അതേസമയം, രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 5,753 ആയി ഉയർ‍ന്നു.

You might also like

  • Straight Forward

Most Viewed