ഇന്ത്യയിൽ പ്രതിദിന കോവിഡ് കണക്കുകൾ കുറയുന്നു


ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 208 ദിവസങ്ങൾക്ക് ശേഷം ഏറ്റവും കുറഞ്ഞ കണക്കാണ് രാജ്യത്ത് റിപ്പോർ‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 3,39,85,920 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 11,81,766 പേരിലാണ് പരിശോധന നടത്തിയത്. 

58.50 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് ആകെ നടത്തിയിരിക്കുന്നത്. രാജ്യത്ത് പുതിയതായി 181 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 4,50,963 ആയി ഉയർന്നു. 181 കോവിഡ് മരണങ്ങളിൽ 84 മരണങ്ങൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

You might also like

Most Viewed