കേരളത്തിൽ ഇന്ന് 17,755 പേർ‍ക്ക് കോവിഡ്


കേരളത്തിൽ കോവിഡ് വീണ്ടും വർദ്ധിക്കുന്നു. ഇന്ന് സംസ്ഥാനത്ത് 17,755 പേർ‍ക്കാണ് കോവിഡ്−19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 26.92 ശതമാനമായി ഉയർന്നു.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,819 പേർ‍ രോഗമുക്തി നേടി. ഇതോടെ 90,649 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,18,681 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള അഞ്ച് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറ് വാർ‍ഡുകളാണുള്ളത്. ഇവിടെ കർ‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,338 പേരാണ് ഇപ്പോൾ‍ നിരീക്ഷണത്തിലുള്ളത്. 

നിലവിൽ‍ 90,649 കോവിഡ് കേസുകളിൽ‍, 4 ശതമാനം വ്യക്തികൾ‍ മാത്രമാണ് ആശുപത്രി/ഫീൽ‍ഡ് ആശുപത്രികളിൽ‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്−19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർ‍ക്കാരിന്‍റെ പുതിയ മാർ‍ഗനിർ‍ദേശമനുസരിച്ച് അപ്പീൽ‍ നൽ‍കിയ 89 മരണങ്ങളും റിപ്പോർ‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,674 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ‍ 150 പേർ‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,488 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 964 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല. 153 ആരോഗ്യ പ്രവർ‍ത്തകർ‍ക്കാണ് രോഗം ബാധിച്ചത്. പോസിറ്റീവ് കേസ് ജില്ല തിരിച്ച്:−  തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂർ‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂർ‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസർ‍ഗോഡ് 317, വയനാട് 250. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed