തുർക്കിയിലെ പ്രക്ഷോഭത്തിനിടെ ഖുർ−ആൻ കത്തിച്ച് തീവ്ര വലതുപക്ഷ സംഘടനാ നേതാവ്; വ്യാപക പ്രതിഷേധം


തുർക്കി പ്രസിഡന്‍റ് റസെപ് തയിപ് എർദോഗന്‍റെ നയങ്ങൾക്കെതിരെ സ്റ്റോക്ഹോമിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ഇസ്ലാമിക വിശുദ്ധഗ്രന്ഥമായ ഖുറാൻ കത്തിച്ച് തീവ്ര വലതുപക്ഷ സംഘടനാ നേതാവ്. എർദോഗന്‍റെ നയങ്ങൾ സ്വീഡനിലെ അഭിപ്രായസ്വാതന്ത്ര്യത്തിന് വിഘാതമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡാനിഷ് തീവ്ര ദേശീയ പാർട്ടിയായ ഹാർഡ് ലൈൻ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. ഡാനിഷ് − സ്വീഡിഷ് ഇരട്ടപൗരത്വമുള്ള റാസ്മസ് പാലുഡാൻ എന്ന നേതാവ് ആണ് ഖുറാൻ തീ വച്ച് നശിപ്പിച്ച് പ്രതിഷേധിച്ചത്. തുർക്കിയുടെ നയങ്ങൾക്കെതിരെ പോലീസ് അനുമതിയോട് കൂടി നടത്തിയ പ്രതിഷേധത്തിനിടെയാണ് പാലുഡാൻ അപ്രതീക്ഷിതമായി ഈ നീക്കം നടത്തിയത്.

സംഭവത്തിൽ സൗദി അറേബ്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചു. നാറ്റോ പ്രവേശനത്തിനായി തുർക്കിയുടെ സഹായം തേടുന്ന സ്വീഡന്‍റെ നീക്കങ്ങൾക്ക് ഈ സംഭവം തിരിച്ചടിയാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇതിനിടെ, സ്വീഡിഷ് പ്രതിരോധ മന്ത്രിയുടെ തുർക്കി സന്ദർശനം സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ റദ്ദാക്കി. നാറ്റോയിൽ ചേരാനുള്ള സ്വീഡന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചും ഖുർദ് ന്യൂനപക്ഷത്തെ അനുകൂലിച്ചും മറ്റൊരു പ്രതിഷേധം സ്റ്റോക്ഹോമിൽ അരങ്ങേറി. ഈ പ്രതിഷേധത്തിനിടെ തുർക്കി വിരുദ്ധർ എർദോഗന്‍റെ കോലം കത്തിച്ചു.

article-image

ൂഗ7ൂബഗ

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed