ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. 24 മണിക്കൂറിൽ 5,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാളും 20 ശതമാനം കൂടുതലാണ് ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ. കഴിഞ്ഞ വർഷത്തെ കൊവിഡിന് ശേഷം ആദ്യമായാണ് ദിവസത്തിൽ രോഗികളുടെ എണ്ണം 5,000 കടക്കുന്നത്. 3.32 ശതമാനമാണ് പ്രതിദിന പോസറ്റിവിറ്റി നിരക്ക്. ഇതോടെ രാജ്യത്താകെ രോഗം ബാധിച്ച് ചികിത്സയിലായിരിക്കുന്നവരുടെ എണ്ണം 25,587 ആയി.
98 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,826 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,41,82,538 ആയി. കൊവിഡ് ബാധിച്ച് 13 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,916 യായി ഉയർന്നു.
dfydf