ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്‌തോ അന്തരിച്ചു

ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്‌തോ (56) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് 2020ൽ ശ്വാസ കോശം മാറ്റിവെക്കുന്നതിന് വിധേയനായിരുന്നു. മന്ത്രിയുടെ മരണ വിവരം മുഖ്യമന്ത്രി ഹേമന്ത് സോറനാണ് പുറത്തുവിട്ടത്. “നമ്മുടെ കടുവ ജഗർനാഥ് ഇനിയില്ല! ഇന്ന് ജാർഖണ്ഡിന് അതിന്റെ മഹത്തായ പ്രക്ഷോഭകരിൽ ഒരാളെ നഷ്ടപ്പെട്ടു, പോരാട്ടവീരനും കഠിനാധ്വാനിയും ജനകീയ നേതാവുമാണ്. ബഹുമാനപ്പെട്ട ജഗർനാഥ് മഹാതോ ജി ചെന്നൈയിൽ ചികിത്സയ്ക്കിടെ അന്തരിച്ചു.” മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഇത് നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റ് സമ്മേളനത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മഹ്തോയെ അടുത്തുള്ള പരാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ചാർട്ടർ എയർ ആംബുലൻസിൽ ചെന്നൈയിലേക്ക് കൊണ്ടുപോയി. ഗിരിധിയിലെ ദുമ്രി നിയോജക മണ്ഡലത്തിൽ നിന്നുള്ള മുതിർന്ന ജെഎംഎം എംഎൽഎയായിരുന്നു ജഗർനാഥ് മഹ്തോ.
fhjfj