ഇന്ത്യയിൽ ഒരു ഡോസ് കോവിഡ് വാക്സിൻ പോലും എടുക്കാത്ത 4 കോടി ജനങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്


കോവിഡ് മഹാമാരിയിൽ നിന്നും കരകയറാനുള്ള അതീവ പരിശ്രമത്തിൽ കേന്ദ്ര−സംസ്ഥാന സർക്കാരുകൾ ആരോഗ്യപരമായ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോഴും ഇപ്പോഴും വാക്സിന് മുഖം തിരിച്ച് നിൽക്കുന്നത് 4 കോടി ജനങ്ങളെന്ന് റിപ്പോർട്ട്. ജൂലൈ 18 വരെയുള്ള കണക്കുകൾ പ്രകാരം 4 കോടി ജനങ്ങൾ ആണ് ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്തത്. ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ലോക്സഭയിൽ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.

ജൂലൈ 18 വരെ സർക്കാർ കോവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ (സിവിസി) 1,78,38,52,566 വാക്‌സിൻ ഡോസുകൾ (97.34 ശതമാനം) സൗജന്യമായി നൽകിയിട്ടുണ്ടെന്നും അവർ രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു. ഒരു ഡോസ് പോലും എടുക്കാത്ത ആളുകളുടെ എണ്ണത്തെയും ശതമാനത്തെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ആരോഗ്യ പ്രവർത്തകർക്കും, 60 വയസ്സിന് മുകളിലുള്ള എല്ലാ ഗുണഭോക്താക്കൾക്കും ഈ വർഷം മാർച്ച് 16 മുതൽ സർക്കാർ CVCകളിൽ മുൻകരുതൽ ഡോസുകൾ സൗജന്യമായി ലഭ്യമാക്കിയിരുന്നു. 18−59 വയസ്സ് പ്രായമുള്ളവർക്ക് ഏപ്രിൽ 10 മുതൽ സ്വകാര്യ CVCകളിലും ലഭ്യമാക്കി. സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ 18 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും മുൻകരുതൽ ഡോസുകൾ നൽകുന്നതിനുള്ള 75 ദിവസത്തെ പ്രത്യേക ഡ്രൈവ് ജൂലൈ 15 മുതൽ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നിട്ടും, 4 കോടി ജനങ്ങളാണ് വാക്‌സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75−ാം വാർഷികം ആഘോഷിക്കുന്നതിനായി സർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി യോഗ്യരായ ജനങ്ങൾക്കിടയിൽ കോവിഡ് മുൻകരുതൽ ഡോസുകൾ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ‘കോവിഡ് വാക്സിനേഷൻ അമൃത് മഹോത്സവ’ ഡ്രൈവ് നടത്തി വരികയാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഇനിയും വാക്‌സിൻ സ്വീകരിക്കാത്തവരെ ഇതിന് തയ്യാറാക്കുക എന്നതും ഡ്രൈവിവിന്റെ ലക്ഷ്യമാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed