കെ മുരളീധരന്റെ മകന്‍ ശബരിനാഥ് വിവാഹിതനായി


ഇന്ന് രാവിലെ കോഴിക്കോടായിരുന്നു വിവാഹം. സോണിയയാണ് വധു. കോഴിക്കോട് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായാണ് വിവാഹം നടന്നത്. വിവാഹം ലളിതമായിരുന്നെന്നും ആരെയും വിളിക്കാത്തത് അതിനാലാണെന്നും കെ മുരളീധരന്‍ പറഞ്ഞു. വിവാഹം ആഘോഷമായി നടത്തുന്ന രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്ത ശൈലിയാണ് മകന്‍റെ വിവാഹ കാര്യത്തില്‍ കെ മുരളീധരന്‍ സ്വീകരിച്ചത്. 

article-image

ഇതിന് മക്കളുടെയും പൂര്‍ണ പിന്തുണയുണ്ടായിരുന്നു.ഇന്ന് രാവിലെ കോഴിക്കോട് കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിര്‍ ആരംഭിച്ച അതേ സമയത്തായിരുന്നു അതേ സ്ഥലത്തെ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് മകന്‍റെ വിവാഹം നടന്നത്. കോണ്‍ഗ്രസിന്‍റെ മുഴുവന്‍ നേതാക്കളും കോഴിക്കോടുണ്ടായിരുന്നു. ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചില്ലെന്നതും ശ്രദ്ധേയമായി. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും എന്റെ മകനും മകള്‍ക്കും ഒപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

You might also like

Most Viewed