കുരങ്ങുപനി: അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന കർശനമാക്കാൻ കേന്ദ്ര നിർദ്ദേശം


ഇന്ത്യയിൽ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ മുന്നറിയിപ്പുമായി കേന്ദ്രം. മുഴുവൻ അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ തുറമുഖങ്ങളോടും വിമാനത്താവളങ്ങളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ എയർപോർട്ട്, പോർട്ട് ഹെൽത്ത് ഓഫീസർമാരുമായും, ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫീസുകളിൽ നിന്നുള്ള റീജിയണൽ ഡയറക്ടർമാരുമായും കൂടിക്കാഴ്ച നടത്തി. കുരങ്ങുപനി കേസുകൾ വർധിക്കാതിരിക്കാനും അപകടസാധ്യത ഒഴിവാക്കാനും അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി.

അന്താരാഷ്ട്ര തുറമുഖങ്ങളിലെയും വിമാനത്താവളങ്ങളിലെയും ഇമിഗ്രേഷൻ പോലുള്ള മറ്റ് സ്‌റ്റേക്ക്‌ഹോൾഡർ ഏജൻസികളുമായി ഏകോപിപ്പിച്ച് ആരോഗ്യ സ്‌ക്രീനിംഗ് പ്രക്രിയകൾ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ദുബായിൽ നിന്ന് എത്തി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31കാരന് കുരങ്ങുപനി സ്ഥിരീകരിച്ച ദിവസമാണ് ഉന്നതതല യോഗം ചേർന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed