കേരളത്തിൽ ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു


സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ‍ പരിയാരം മെഡിക്കൽ‍ കോളേജ് ആശുപത്രിയിൽ‍ ചികിത്സയിലാണ്. കഴിഞ്ഞ 13നാണ് ഇയാൾ‍ ദുബായിൽ‍ നിന്നെത്തിയത്. രോഗലക്ഷണം ഉണ്ടായിരുന്നതിനെ തുടർ‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളുമായി സമ്പർ‍ക്കമുണ്ടാവരെ നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം യുഎഇയിൽ‍നിന്ന് വന്ന കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂർ‍ വിമാനത്താവളങ്ങളിൽ ഹെൽ‍പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും വരുന്നവർ‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ‍ ഉണ്ടെങ്കിൽ‍ കണ്ടെത്താനും അവർ‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെൽ‍പ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed