കുരങ്ങു പനിയെന്ന സംശയം; ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയുടെ സാമ്പിൾ പരിശോധിച്ചു


ഉത്തർപ്രദേശിൽ കുരങ്ങു പനിയെന്ന സംശയത്തെ തുടർന്ന് അഞ്ച് വയസുകാരിയുടെ സാമ്പിൾ പരിശോധിച്ചു. മുന്‍കരുതലെന്ന നിലയിലാണ് പരിശോധന നടത്തിയതെന്ന് ഗാസിയാബാദ് ചീഫ് മെഡിക്കൽ‍ ഓഫീസർ‍ പറഞ്ഞു. കുട്ടിക്ക് ശരീരത്തിൽ‍ ചൊറിച്ചിലുണ്ടാവുകയും, തടിപ്പ് കണ്ടെത്തുകയും ചെയ്തതോടെയാണ് പരിശോധന നടത്തിയത്. കുട്ടിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല. 

പരിശോധനയ്ക്ക് വിധേയയായ കുട്ടിയോ, കുട്ടിയുമായി അടുത്ത സമ്പർ‍ക്കം പുലർ‍ത്തിയവരോ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ‍ വിദേശയാത്ര നടത്തിയിട്ടില്ല. കുട്ടിയുടെ പരിശോധനാഫലം ഇതുവരെ ലഭ്യമായിട്ടില്ല.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed