രാഷ്ട്രപതിയിൽനിന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ദ്രന്‍സ്‌


69ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ആരംഭിച്ചു. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസ് പ്രത്യേക പുരസ്കാരം സ്വീകരിച്ചു. മികച്ച സിനിമക്കുള്ള പുരസ്കാരം ഹോം സിനിമയുടെ നിർമാതാവ് വിജയ് ബാബു ഏറ്റുവാങ്ങി.

നായാട്ടിന് തിരക്കഥയൊരുക്കിയ ഷാഹി കബീർ മികച്ച തിരക്കഥാകൃത്തിനും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ‘മേപ്പടിയാന്‍’ സംവിധായകൻ വിഷ്ണു മോഹനും സ്വീകരിച്ചു. ആവാസവ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരത്തിന് അർഹമായിരുന്നത്. എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്.

article-image

GDFGDFGDFGDFG

You might also like

Most Viewed