ഐശ്വര്യ രജനികാന്തിന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസ്; കാർ ഡ്രൈവറും ജോലിക്കാരിയും അറസ്റ്റിൽ


നടൻ രജനികാന്തിന്റെ മകളും സംവിധായികയുമായ  ഐശ്വര്യ  രജനികാന്തിന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കാർ ഡ്രൈവർ വെങ്കിടേശിനേയും വീട്ടുജോലിക്കാരി ഈശ്വരിയേയുമാണ് ചൊവ്വാഴ്ച  പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 വർഷമായി ഐശ്വര്യയുടെ വീട്ടിലായിരുന്നു  ഈശ്വരി ജോലി നോക്കിയിരുന്നത്. വെങ്കിടേശന്റെ സഹായത്തോടെ ലോക്കർ പലതവണയായി തുറന്നായിരുന്നു മോഷണം നടത്തിയത്.  ആഭരണങ്ങളും വീടു വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും  പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ധനുഷിനൊപ്പം താമസിക്കുമ്പോൾ‍ സെയ്ന്റ് മേരീസ് റോഡിലെ വീട്ടിലാണ് ലോക്കറിന്റെ താക്കോൽ‍ വെച്ചിരുന്നത്. പിന്നീട്  രജനീകാന്തിന്റെ പോയസ് ഗാർ‍ഡനിലെ വീട്ടിൽ‍ താക്കോൽ‍ സൂക്ഷിച്ചു. കനത്തസുരക്ഷയുള്ള ഈ സ്ഥലങ്ങളിലെല്ലാം എത്തിയാണ് ഈശ്വരി  മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

article-image

്േി്ിു്

You might also like

Most Viewed