ഭാവന−നവീൻ‍ ദന്പതികൾ‍ക്ക് വിവാഹ വാർ‍ഷികാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി


നാലാം വിവാഹ വാർ‍ഷികം ആഘോഷിക്കുന്ന നടി ഭാവനക്കും ഭർ‍ത്താവ് നവീനും ആശംസകൾ‍ നേർ‍ന്ന് മന്ത്രി വി ശിവൻകുട്ടി. ഇരുവർ‍ക്കും വിവാഹ വാർ‍ഷികാശംസകൾ‍ നേരുന്നു എന്നു കുറിച്ചുകൊണ്ട് ഇരുവരുടെയും വിവാഹ ചിത്രവും മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ‍ പങ്കുവച്ചു.

അഞ്ച് വർ‍ഷത്തെ പ്രണയത്തിന് ശേഷം 2018 ലായിരുന്നു ഇരുവരുടെയും വിവാഹം. കന്നഡ നിർ‍മ്മാതാവും ബിസിനസ്സുകാരനുമാണ് ഭർ‍ത്താവ് നവീൻ. വിവാഹ വാർ‍ഷിക ദിനത്തിൽ‍ ഭാവന പങ്കുവച്ച ഭർ‍ത്താവിനൊപ്പമുള്ള ചിത്രങ്ങൾ‍ ഇതിനോടകം ആരാധകർ‍ ഏറ്റെടുത്തുകഴിഞ്ഞു. ∍നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാൻ വിവാഹം നിങ്ങളെ അനുവദിക്കുന്നു∍ എന്നാണ് തമാശ രൂപേണ ഭാവന ചിത്രത്തിനൊപ്പം കുറിച്ചത്.

You might also like

Most Viewed