മലബാർ‍ ഗോൾ‍ഡ് & ഡയമണ്ട്സ് ഇന്റർ‍നാഷനൽ‍ ഓപറേഷൻ ഹബ് പുതിയ ആസ്ഥാനം ദുബായ് ഗോൾ‍ഡ് സൂഖിൽ‍


ഇന്ത്യ, ജിസിസി, ഫാർ‍ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളിലെ 10 രാജ്യങ്ങളിലായി 310 ഔട്ട്ലെറ്റുകളുടെ വിപുലമായ റീട്ടെയിൽ‍ ശൃംഖലയുമായി, ആഗോളതലത്തിൽ‍ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ബ്രാൻഡായി നിലകൊള്ളുന്ന മലബാർ‍ ഗോൾ‍ഡ് & ഡയമണ്ട്സ്, അന്താരാഷ്ട്ര പ്രവർ‍ത്തനങ്ങളുടെ പുതിയ ആഗോള ആസ്ഥാനമായി ദുബായ് ദേരയിലെ ഗോൾ‍ഡ് സൂഖിൽ‍ കാബിനറ്റ് അംഗവും യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായ ഹിസ് എക്‌സലന്‍സി അബ്ദുല്ല ബിന്‍ തൂഖ് അൽ‍ മാരി ഉദ്ഘാടനം നിർ‍വ്വഹിച്ചു. മലബാർ‍ ഗ്രൂപ്പ് ചെയർ‍മാൻ‍, ഡയറക്ടർ‍മാർ‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥർ‍, വിശിഷ്ടാതിഥികൾ‍, അഭ്യുദയകാംക്ഷികൾ‍, മാനേജ്മെന്റ് ടീം അംഗങ്ങൾ‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് സംഘടിക്കപ്പെട്ടത്.

ബ്രാൻഡിന്റെ ലോകമെമ്പാടുമുള്ള വിശ്വസ്തരായ ഉപഭോക്താക്കൾ‍ക്ക് മാതൃകാപരമായ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം പ്രദാനം ചെയ്യുന്നതിന്റെ 30 വർ‍ഷം ആഘോഷിക്കുന്ന ഈ വേളയിൽ‍, ഗുണനിലവാരത്തിലും പൂർ‍ണതയിലും സേവനത്തിലുമുള്ള സമർ‍പ്പിത സേവനം ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ആഭരണ വ്യാപാരി എന്ന സ്ഥാനത്തേക്ക് ഞങ്ങളെ നയിച്ചു. ഒപ്പം ബ്രാൻഡിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനായി ഒപ്പം നിൽ‍ക്കുകയും പിന്തുണ നൽ‍കുകയും ചെയ്ത ഞങ്ങളുടെ പങ്കാളികൾ‍, ഉപഭോക്താക്കൾ‍, ജീവനക്കാർ‍, സഹകരണ സ്ഥാപനങ്ങൾ‍, നിക്ഷേപകർ‍, അധികാരികൾ‍ എന്നിവരോട് നന്ദി അറിയിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുകയാണെന്നും എം.പി അഹമ്മദ് പറഞ്ഞു. ഒപ്പം ദുബായിൽ‍ മലബാർ‍ −ഇന്റർ‍നാഷനൽ‍ ഹബ്ബ് സ്ഥാപിതമായതോടെ മലബാർ‍ ഗോൾ‍ഡ് & ഡയമണ്ട്സ് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലർ‍ എന്ന സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണെന്ന് എന്നും അതുകൊണ്ടു തന്നെ പുതിയ വിപണികൾ‍ കീഴടക്കുന്നതിനും നിലവിലുള്ള വിപണികളിൽ‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമായി ബ്രാന്‍ഡിന്റെ പ്രവർ‍ത്തനങ്ങൾ‍ സജീവമാക്കാനുള്ള വിഷന്‍ 2030 ലക്ഷ്യത്തിന്റെ ചവിട്ടുപടിയായാണ് പുതിയ സൗകര്യം സജ്ജീകരിച്ചിരിക്കുന്നത് എന്നും മലബാർ‍ ഗ്രൂപ്പ് ചെയർ‍മാൻ എം.പി. അഹമ്മദ് കൂട്ടിച്ചേർ‍ത്തു.

മലബാർ‍ ഇന്റർ‍നാഷണൽ‍ ഹബ്ബിന്റെ ഉദ്ഘാടനം തീർ‍ച്ചയായും മലബാർ‍ ഗോൾ‍ഡ് & ഡയമണ്ട്സിന് ഒരു ചരിത്ര മുഹൂർ‍ത്തമാണെന്ന് മലബാർ‍ ഗോൾ‍ഡ് & ഡയമണ്ട്‌സ് ഇന്റർ‍നാഷനൽ‍ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ‍ ഷംലാൽ‍ അഹമ്മദ് പറഞ്ഞു. ബ്രാൻഡിന്റെ 30മത് വാർ‍ഷികത്തോടനുബന്ധിച്ച് ഈ ഉദ്ഘാടനം സംഘടിപ്പിക്കാനായത് അഭിമാനവും, സന്തോഷവും പകരുന്ന നിമിഷം കൂടിയാണ് സമ്മാനിക്കുന്നത്. ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കാന്‍ ഏറ്റവും മികച്ച ആവാസവ്യവസ്ഥയാണ് യുഎഇ പ്രദാനം ചെയ്യുന്നതെന്നത് ഞങ്ങൾ‍ നേരിട്ടറിഞ്ഞ അനുഭവമാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള CEPA കരാർ‍ ഒപ്പുവച്ചതോടെ ഇത് പലമടങ്ങ് ശക്തിപ്പെട്ടു. CEPA മുഖേനയുള്ള ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നത്, പുതിയ അന്തർ‍ദേശീയ വിപണികൾ‍ കൂട്ടിച്ചേർ‍ക്കുന്നതിനും യുഎസ് പോലുള്ള നിലവിലെ വിപണികളിൽ‍ റീട്ടെയിൽ‍ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. യുഎഇയിൽ‍ ബ്രാന്‍ഡിന്റെ പുതിയ ആഗോള ആസ്ഥാനം തുറക്കുന്നതോടെ, യുഎസും ഫാർ‍ ഈസ്റ്റും ഉൾ‍പ്പെടെയുള്ള നിലവിലുള്ള എല്ലാ അന്താരാഷ്ട്ര വിപണികളിലെ പ്രവർ‍ത്തനങ്ങളും ദുബായിൽ‍ നിന്ന് നിയന്ത്രിക്കപ്പെടും. ചരിത്രപരമായ കരാർ‍ നടപ്പിലാക്കുന്നതിൽ‍ ഞങ്ങളുടെ മുഖ്യാതിഥി ഹിസ് എക്‌സലന്‍സി അബ്ദുല്ല ബിന്‍ തൗഖ് അൽ‍ മാരിയും സംഘവും വഹിച്ചത് സുപ്രധാനമായ പങ്കാണ്. നിറഞ്ഞ ശുഭപ്രതീക്ഷയിലേക്കാണ് പുതിയ ആഗോള ഹബ്ബിന്റെ വാതിലുകൾ‍ അദ്ദേഹം തുറന്നിടുന്നതെന്നും ഷംലാൽ‍ അഹമ്മദ് വ്യക്തമാക്കി.

ബ്രാൻഡിന്റെ പ്രവർ‍ത്തനങ്ങൾ‍ക്കാവശ്യമായ വിവിധ ഘടകങ്ങളെയും ആവശ്യങ്ങളെയും പരിഗണിച്ചാണ് ഈ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആസ്ഥാനം രൂപകൽ‍പ്പന ചെയ്തിരിക്കുന്നതെന്ന് മലബാർ‍ ഗ്രൂപ്പ് വൈസ് ചെയർ‍മാന്‍ കെ.പി അബ്ദുൽ‍ സലാം പറഞ്ഞു. ജീവനക്കാർ‍ക്ക് ആവശ്യമായ സൗകര്യങ്ങൾ‍ക്ക് ഇവിടെ പ്രത്യേക പരിഗണന നൽ‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ജ്വല്ലറി വ്യാപാരത്തിൽ‍ ഞങ്ങളുടെ വ്യാപ്തി വർ‍ദ്ധിപ്പിക്കുന്നതിന് യുഎഇ ഗവണ്‍മെന്റുമായും മറ്റ് പ്രധാന പങ്കാളികളുമായും അടുത്ത് പ്രവർ‍ത്തിക്കാനും അതുവഴി ദുബൈയുടെ സ്വർ‍ണ്ണ നഗരി എന്ന പദവി വർ‍ദ്ധിപ്പിക്കുന്നതിൽ‍ ഒരു സുപ്രധാന പങ്കാളിയാകാനും ബ്രാന്‍ഡ് ആത്മാർ‍ത്ഥമായി ആഗ്രഹിക്കുന്നതായും കെ.പി അബ്ദുൽ‍ സലാം വ്യക്തമാക്കി.

article-image

2008−ൽ‍ യുഎഇയിൽ‍ നിന്ന് അന്താരാഷ്ട്ര തലത്തിലുള്ള പ്രവർ‍ത്തനങ്ങൾ‍ ആരംഭിച്ച മലബാർ‍ ഗോൾ‍ഡ് & ഡയമണ്ട്സ് 30മത് വാർ‍ഷികം ആഘോഷിക്കുന്ന വേളയിൽ‍ ഇന്റർ‍നാഷനൽ‍ ഹബ്ബ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ‍ അത് ബ്രാൻഡിന്റെ ഒരു സുപ്രധാന നാഴികക്കല്ലായാണ് അടയാളപ്പെടുതുന്നതാണ് 28,000 ചതുരശ്ര അടി വിസ്തീർ‍ണ്ണമുള്ള, LEED GOLD സർ‍ട്ടിഫൈ ചെയ്ത ദുബൈയിലെ ഗോൾ‍ഡ് ഡിസ്ട്രിക്റ്റിന്റെ ഹൃദയഭാഗത്ത് ആരെയും ആകർ‍ഷിക്കുന്ന നിലയിൽ‍ സ്ഥിതി ചെയ്യുന്ന പുതിയ ആസ്ഥാനം. ബ്രാൻ‍ഡിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ബിസിനസ്സ് ലക്ഷ്യങ്ങളുടെ പ്രഭവകേന്ദ്രമായാണ് രൂപകൽ‍പ്പന ചെയ്തിരിക്കുന്നത്. ജിസിസി, യുഎസ്എ, സിംഗപ്പൂർ‍, മലേഷ്യ എന്നിവിടങ്ങളിൽ‍ നിലവിലുള്ള പ്രവർ‍ത്തനങ്ങൾ‍ കാര്യക്ഷമമാക്കാനും, ആവശ്യമായ പിന്തുണ നൽ‍കാനും സാധിക്കുന്ന ഒരു ഗ്‌ളോബൽ‍ സെൻട്രലൈസ്ഡ് സപ്ലൈ ചെയിൻ സംവിധാനമായി 4 നിലകളിലായി സ്ഥിതിചെയ്യുന്ന ഇന്റർ‍നാഷനൽ‍ ഹബ്ബ് പ്രവർ‍ത്തിക്കുക. കൂടാതെ സമീപ ഭാവിയിൽ‍ തന്നെ ബ്രാൻഡിന്റെ പ്രവർ‍ത്തനങ്ങൾ‍ വ്യാപിപ്പിക്കുന്ന യുകെ, ഓസ്ട്രേലിയ, കാനഡ, തുർ‍ക്കി, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് തുടങ്ങിയ നിരവധി രാജ്യങ്ങളിലെ വിപുലീകരണ പദ്ധതികൾ‍ ഏകോപിപ്പിക്കാനുള്ള പ്രവർ‍ത്തനങ്ങൾ‍ക്കും ഇന്റർ‍ നാഷനൽ‍ ഹബ്ബിൽ‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

കമ്പനിയുടെ അന്താരാഷ്ട്ര യുണിറ്റിൽ‍ നിന്നുള്ള എല്ലാ പിന്തുണയും, ഏകോപനവും, നേരത്തേ വികേന്ദ്രീകൃതവും ഓരോ രാജ്യങ്ങളിലും തന്നെ നിറവേറ്റുന്നതുമായ രീതിയിലാണ് നടപ്പിലാക്കിയിരുന്നത്. എന്നാൽ‍ ഇന്റർ‍നാഷനൽ‍ ഹബ്ബ് വന്നതോടെ ഈ പ്രക്രിയയെ കൂടുതൽ‍ കാര്യക്ഷമമാക്കുവാനും, എല്ലാ ഏകോപനങ്ങളും ഒരൊറ്റ കേന്ദ്രത്തിൽ‍ നിന്നും നിയന്ത്രിക്കാനും ഇതോടുകൂടി കമ്പനിയുടെ മാനേജ്‌മെന്റിന് സാധിക്കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള CEPA (പൊതു സാമ്പത്തിക പങ്കാളിത്ത ഉടമ്പടി) ഒപ്പുവെച്ചതിനെത്തുടർ‍ന്നാണ് മലബാർ‍ ഗോൾ‍ഡ് & ഡയമണ്ട്സിന്റെ ആഗോള ആസ്ഥാനം യുഎഇയിൽ‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. രണ്ട് രാജ്യങ്ങളും CEPA കരാർ‍ ഒപ്പിട്ടതിലൂടെ ബ്രാന്‍ഡിന് ലഭിച്ച മികച്ച അവസരങ്ങളാണ് മലബാർ‍−ഇന്റർ‍നാഷനൽ‍ ഹബ്ബ് എന്ന നൂതന ആശയത്തിലേക്ക് നേരിട്ട് നയിച്ചത്.

article-image

ോെീേേ്ാൂ

You might also like

Most Viewed