ഔഡി എ8എൽ വിപണിയിൽ അവതരിപ്പിച്ചു

വിപണിയിൽ തരംഗമാകാൻ ഔഡിയുടെ പുതിയ കാർ അവതരിപ്പിച്ചു. ഹൈബ്രിഡ് പെട്രോൾ എൻജിൻ കരുത്ത് പകരുന്ന ഔഡി എ8എൽ ആണ് അവതരിപ്പിച്ചത്. കൂടാതെ, നിരവധി സവിശേഷതകൾ പുതിയ മോഡലിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ഈ മോഡലിൽ 5.7 സെക്കന്റിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കും. കൂടാതെ, 340 എച്ച് പി പവറും എൻഎം ടോർക്കും നൽകിയിട്ടുണ്ട്. മികച്ച എക്സ്റ്റീരിയർ ഡിസൈനും കാഴ്ചവെയ്ക്കുന്നുണ്ട്. വീതിയേറിയ സ്പോർട്ടിയർ സിംഗിൾ ഫ്രെയിം ഗ്രിൽ, ഇന്റഗ്രേറ്റഡ് ക്രോം ആംഗിളുകൾ സഹിതം നവീകരിച്ചതാണ് എക്സ്റ്റീരിയർ ഡിസൈൻ.
ഡിജിറ്റൽ മാട്രിക്സ് എൽഇഡി ഹെഡ് ലൈറ്റുകൾ ആനിമേഷന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. സവിശേഷ ടെയ്ൽ ലൈറ്റ് സിഗ്നേച്ചറോടു കൂടിയ ഒഎൽഇഡി റിയർ ലൈറ്റുകൾ, പ്രെഡിക്ടീവ് ആക്ടീവ് എയർ സസ്പെൻഷൻ തുടങ്ങിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സെലിബ്രേഷൻ എഡിഷൻ, ടെക്നോളജി എന്നിങ്ങനെ രണ്ടു വേരിയന്റിലാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ, 5 സീറ്റർ വാഹനമാണിത്. സെലിബ്രേഷൻ എഡിഷന് 1,29,00,000 രൂപയും ടെക്നോളജി എഡിഷന് 1,57,00,000 രൂപയുമാണ് വില.