സമസ്ത ബഹ്റൈന്റെ ഇഫ്താർ വിരുന്ന്


സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനമായ മനാമയിലെ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഇഫ്താർ വിരുന്നിലേക്ക് ജനപ്രവാഹം. ദിവസവും 600 ൽ പരം പ്രവാസി സുഹൃത്തുക്കൾ പങ്കെടുക്കുന്ന ഇഫ്താർ സംഗമമാണ് സമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന് വരുന്നത്.

ഇഫ്താർ സംഗമത്തിന് സമസ്ത ബഹ്റൈൻ നേതാക്കളായ വി.കെ.കുഞ്ഞമ്മദ് ഹാജി, എസ്. എം.അബ്ദുൽ വാഹിദ്, അശ്റഫ് അൻവരി ചേലക്കര, ഹാഫിള് ശറഫുദ്ധീൻ , ജാഫർ കണ്ണൂർ, സജീർ പന്തക്കൽ, നവാസ് കുണ്ടറ, റഊഫ് കണ്ണൂർ, സുബൈർ അത്തോളി, തുടങ്ങിയവർ നേതൃത്വം കൊടുത്തു. ഇഫ്താറിന്റെ ഒരുക്കങ്ങൾ പൂർണമായും SKSSF ബഹ്റൈൻ വിഖായ പ്രവർത്തകരുടെ മേൽ നോട്ടത്തിൽ നടന്നു.

article-image

kjkjhkjhk

You might also like

Most Viewed