ഫ്രന്റ്‌സ് മുഹ്റഖ് ഏരിയ റമദാൻ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു


റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ മുഹറഖ് ഏരിയ, വിവിധയിടങ്ങളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. മുഹറഖ്, ഹിദ്ദ് എന്നീ പ്രദേശങ്ങളിൽ " ബല്ലിഗ്നാ റമദാൻ" എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതരും വാഗ്മികളുമായ സഈദ് റമദാൻ നദ്‌വി, യൂനുസ് സലീം എന്നിവർ പ്രഭാഷണം നിർവഹിച്ചു.

ശാരീരികവും മാനസികവുമായ ആത്‍മീയ കരുത്ത് നേടുവാനുള്ള അവസരമാണ് റമദാൻ എന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. ചെയ്ത് പോയ പാപങ്ങൾ പടച്ചവനോട് ഏറ്റ് പറയാൻ കഴിയണമെന്നും ആത്മാർത്ഥമായ ഖേദപ്രകടനം മനസുകളെ ശുദ്ധീകരിക്കുമെന്നും പടച്ചവനിലേക്ക് കൂടുതൽ അടുക്കാനുള്ള സന്ദർഭമായും റമദാനെ ഉപയോഗപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

ഹിദ്ദിൽ നടന്ന പരിപാടിയിൽ എം. എം. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ്‌ ജലീൽ ആശംസ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ജലീൽ സ്വാഗതവും സെക്രെട്ടറി ഫൈസൽ നന്ദിയും പറഞ്ഞു. മുഹറഖിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്‍റ് ആർ. സി. ഷാക്കിർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ബാസിത്, സലാഹുദ്ധീൻ എന്നിവരും സംസാരിച്ചു.

article-image

ghjfghfgh

article-image

fghfghfgh

You might also like

Most Viewed