ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ സമാപിച്ചു


ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ രണ്ടു ഘട്ടങ്ങളിലായി നടത്തിയ ഈ വർഷത്തെ ആദ്യഫല പെരുന്നാൾ സമാപിച്ചു. ആദ്യ ഘട്ടത്തിൽ നടത്തിയ ആദ്യഫല കാഴ്ചകളുടെ സമർപ്പണം പരുമല തിരുമേനിയുടെ ഓർമ്മ ദിവസമായ നവംബർ നാലിന്  കത്തീഡ്രലിൽ വെച്ചും, രണ്ടാം ഘട്ടത്തിൽ നടത്തിയ കത്തീഡ്രൽ കുടുംബ സംഗമം ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചുമാണ് നടന്നത്.  കുടുംബ സംഗമത്തിൽ വിവിധയിനം ഫുഡ് സ്റ്റാളുകൾ, ഗെയിം സ്റ്റാളുകൾ, മെഡിക്കൽ ചെക്കപ്പ്, ഗാനമേള,നാടൻ പാട്ട്, വടംവലി മത്സരം, മെഗാ മാർഗംകളി,  ഡാൻസ്,  മ്യൂസിക്കൽ ഫ്യൂഷൻ, ഫാമിലി ഫാഷൻ ഷോ, തുടങ്ങി വൈവിധ്യമാർന്ന പ്രോഗ്രാമുകളും, ബൈബിളിലെ പഴയനിയമകഥയെ ആസ്പദമാക്കി നടത്തിയ  ന്യായ പാലകൻ എന്ന ബൈബിൾ ഡ്രാമാസ്കോപ്പ്  നാടകവും അരങ്ങേറി. 

വിവിധയിനം മത്സരങ്ങളിൽ വിജയികളായവർക്ക്  ആകർഷകമായ സമ്മാനങ്ങളും നൽകി. ഇതുമായി ബന്ധപ്പെട്ട് നടന്ന പൊതു സമ്മേളനത്തിൽ കത്തീഡ്രൽ വികാരി റവ. ഫാദര്‍ പോൾ മാത്യു  അധ്യക്ഷത  വഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്  പി. വി രാധാകൃഷ്ണപിള്ള മുഖ്യ അഥിതി ആയിരുന്നു.കത്തീഡ്രൽ സഹ വികാരി റവ. ഫാദര്‍ സുനിൽ കുരിയൻ ബേബി, ട്രസ്റ്റി സാമുവേൽ പൗലോസ്, ആക്ടിങ് സെക്രട്ടറി സിജു ജോൺ ആദ്യഫല പെരുന്നാൾ ജനറൽ കൺവീനർ ജേക്കബ് പി. മാത്യു എന്നിവർ ആശംസകൾ നേർന്നു. അനു ടി കോശി നന്ദി രേഖപ്പെടുത്തി. 

article-image

a

You might also like

Most Viewed