ലുലു എക്സ്ചേഞ്ച് ഒമ്പതാം വാർഷികം ആഘോഷിച്ചു


ബഹ്റൈനിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ലുലു എക്സ്ചേഞ്ച് പ്രവർത്തനത്തിന്റെ ഒമ്പതാം വാർഷികം ആഘോഷിച്ചു. ഹിദ്ദിലെ ലുലു എക്സ്ചേഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ മാനേജ്മെന്റ് അംഗങ്ങളും ജീവനക്കാരും ചേർന്ന് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കൽ ചടങ്ങും സംഘടിപ്പിച്ചു. 2013ൽ ആരംഭിച്ച ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കളുടെ വർധിച്ചു വരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഇതിനകം 16 ബ്രാഞ്ചുകളാണ് ബഹ്റൈൻ തുറന്നിരിക്കുന്നത്. 

സൂപ്പർ എലൈറ്റ് കസ്റ്റമേഴ്സിന് വേണ്ടി  എസ്‌ക്ലൂസീവ് റിലേഷൻഷിപ്പ് മാനേജ്മെന്റ്റ് എന്ന ആശയം അവതരിപ്പിക്കുകയും, ഓരോ കസ്റ്റമറിനും പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നത് ലുലു എക്സ്ചേഞ്ച് ഗ്രൂപ്പിൻ്റെ മികവുറ്റ സേവനങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഇതൊടൊപ്പം ഡിജിറ്റൽ റെമിറ്റൻസിനായി ലുലു മണി ആപ്പ് അവതരിപ്പിച്ചും ഉപഭോക്താക്കളുടെ ഇടയിൽ ജനപ്രീതി നേടിയിട്ടുണ്ട്. വരുംദിവസങ്ങളിലും കൂടുതൽ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനുള്ള ശ്രമം തുടരുമെന്ന് ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

article-image

cjufj

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed