കൊല്ലം കല്ലട സ്വദേശി ബാഹുലേയന്‍ ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷന്റെ സഹായത്തോടെ നാടണഞ്ഞു


ബഹ്റൈനിൽ പതിനാറ് വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്ന കൊല്ലം കല്ലട സ്വദേശി ബാഹുലേയന്‍ ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷന്റെ സഹായത്തോടെ നാടണഞ്ഞു. 62 വയസ്സ് കഴിഞ്ഞ ബാഹുലേയൻ 18 വർഷത്തെ സൗദി അറേബ്യയിലെ പ്രവാസത്തിനു ശേഷമാണ് ബഹ്റൈനിലത്തിയത്. കഴിഞ്ഞ കുറച്ചു  മാസങ്ങളായി  കമ്പനി അടച്ചിട്ടിരിക്കുന്നതിനാൽ  ശമ്പളം ഇല്ലാതെ,  ഷീറ്റിട്ട വർക്ക്ഷോപ്പിൽ എസി പോലും ഇല്ലാതെ താമസിച്ചു വരികയായിരുന്നു. നിരവധി  രോഗങ്ങൾ അലട്ടുന്ന ബഹുലേയന് മൂന്നു വർഷമായി  നാട്ടിൽ പോകാന്‍ സാധിച്ചിരുന്നില്ല. ഈ വിവരം അറിഞ്ഞതിനെ തുടർന്നാണ് കെപിഎ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ ഇദ്ദേത്തിന് തിരികെ പോകാനുള്ള സഹായം നൽകിയത്.

കെപിഎ സല്‍മാബാദ് ഏരിയ പ്രസിഡന്റ് ലിനീഷിന്റെ നേതൃത്വത്തിൽ  ഏരിയ ഭാരവാഹികൾ ആയ  ജോസ് ജി. മങ്ങാട് , സുരേഷ് എസ്. ആചാരി, ശ്രീജിത്ത് പി.നായർ ,  ഗ്ലാൻസൺ സെബാസ്റ്റ്യൻ  എന്നിവർ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കി.

article-image

zhg

You might also like

  • Straight Forward

Most Viewed