അജ്‌ന രാജിനും ഉണ്ണികൃഷ്ണൻ പുത്തൂരിനും സ്വീകരണം നൽകി സഹൃദയ പയ്യന്നൂർ ബഹ്‌റൈൻ ചാപ്റ്റർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ശാരീരിക പരിമിതികളെ കലകൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും അതിജീവിച്ച് കേരള സർക്കാരിന്റെ 2025-ലെ 'സർഗാത്മക ബാല്യം' പുരസ്കാരം കരസ്ഥമാക്കിയ പ്രതിഭ അജ്‌ന രാജിനും, അജ്‌നയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച 'ഇൻസ്പയർ' ഡയറക്ടർ ഉണ്ണികൃഷ്ണൻ പുത്തൂരിനും സഹൃദയ പയ്യന്നൂർ ബഹ്‌റൈൻ ചാപ്റ്റർ ആദരമൊരുക്കി. സൽമാനിയയിലെ കലവറ പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
സഹൃദയ പയ്യന്നൂർ പ്രസിഡന്റ് ടി.പി. മുരളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി രതീഷ് ചെറുതാഴം സ്വാഗതം ആശംസിച്ചു. ശാരീരിക വെല്ലുവിളികളെ നൃത്തത്തിലൂടെ അതിജീവിച്ച അജ്‌ന രാജിന്റെ നേട്ടം പ്രവാസ ലോകത്തെ ഓരോ കുട്ടിക്കും വലിയ പ്രചോദനമാണെന്ന് യോഗം വിലയിരുത്തി. മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര അജ്‌ന രാജിനും ഉണ്ണികൃഷ്ണൻ പുത്തൂരിനും ഉപഹാരങ്ങൾ സമർപ്പിച്ചു.
സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖനായ ഇ.വി. രാജീവൻ, വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് അമൽദേവ് എന്നിവർ ആശംസകൾ നേർന്നു. വിദേശ മണ്ണിലും തങ്ങളുടെ വേരുകൾ മറക്കാതെ പ്രതിഭകളെ കണ്ടെത്താനും ആദരിക്കാനും സഹൃദയ കാട്ടുന്ന താല്പര്യം അഭിനന്ദനാർഹമാണെന്ന് അതിഥികൾ അഭിപ്രായപ്പെട്ടു.
സഹൃദയ ജോയിന്റ് ട്രഷറർ പ്രവീൺ കൈതപ്രം ചടങ്ങിന് നന്ദി രേഖപ്പെടുത്തി. സഹൃദയ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സജീവ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
േ്േിു്


