'അടയാളം22' ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു


ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍  'അടയാളം22' ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ല, ഏരിയ, മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത ക്യാമ്പില്‍ ഗ്രന്ഥകാരനും പ്രഭാഷകനുമായ ശരീഫ് സാഗർ മുഖ്യാതിഥിയായിരുന്നു. 

article-image

ആക്ടിങ് പ്രസിഡന്‍റ് ഗഫൂര്‍ കൈപ്പമംഗലം ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ട്രഷറര്‍ റസാഖ് മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ശംസുദ്ധീൻ മൗലവി ഉദ്ബോധന പ്രഭാഷണം നടത്തി.  ആക്ടിങ് സെക്രട്ടറി ഒ.കെ. കാസിം സ്വാഗതവും സലീം തളങ്കര നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി നടന്ന വിവിധ സെഷനുകളും നടന്നു. 

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed