ബഹ്റൈൻ ഇന്ത്യൻ എംബസി യോഗാദിനാചരണം സംഘടിപ്പിച്ചു


അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈൻ ഇന്ത്യൻ എംബസി ബഹ്റൈൻ യൂത്ത് ആന്റ് സ്പോർട്സ് മന്ത്രാലയത്തിന്റെയും, ആരോഗ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ യോഗപരിശീലനം സംഘടിപ്പിച്ചു. ഇസാടൗണിലെ ഇസാ സ്പോർട്സ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയടക്കമുള്ള പ്രമുഖർ പങ്കെടുത്തു. ബഹ്റൈൻ ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് വിജയികൾക്കും, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സംഘടിപ്പിച്ച യോഗ ചാലഞ്ച് വിജയികൾക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. 

You might also like

  • Straight Forward

Most Viewed