നി­ർ­മ്മല തോ­മസ്- കഥകൾ മെ­ന­യു­ന്നവൾ


ന്നും കേരളത്തിൽ നിന്നും പറിച്ചുമാറ്റാത്ത പ്രവാസജീവിതം നയിക്കുന്നവൾ, വിരൽത്തുന്പിൽ എന്നും മായാതെ നിൽക്കുന്ന കഥകൾ, ലേഖനങ്ങൾ, മലയാള സാഹിത്യത്തെ നെഞ്ചോട് ചേർത്തവൾ, അങ്ങനെ നീണ്ടു നീണ്ടു പോകുന്നു നിർമ്മലയെക്കുറിച്ചുള്ള വിവരണങ്ങൾ. നിർമ്മല അവരെക്കുറിച്ച്, സ്വയം വിമർശിച്ചു, വിശേഷങ്ങൾ പറഞ്ഞു, സന്തോഷങ്ങൾ പങ്കുവെച്ചു, പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞു. നിർമ്മല തോമസ്, കാനഡയിൽ നിന്നും സ്നേഹത്തോടെ, നമ്മളോട്, നമ്മൾക്കായി!

 

ആദ്യത്തെ പത്ത്, പാന്പും കോണിയും, സ്റ്റ്രോബറികൾ പൂക്കുന്പോൾ, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി, മഞ്ഞമോരും ചുവന്ന മീനും എന്നിവയാണ് നിർമ്മലയുടെ പുസ്തകങ്ങൾ.

എറണാകുളം ജില്ലയിലെ കളമശ്ശേരിക്കാരിയാണ്‌ നിർ‍മ്മല തോമസ്‌. 25 വർ‍ഷത്തിലധികമായി കാനഡയിൽ‍ ജീവിക്കുന്നു. തിരുവല്ലയിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് പിന്നാലെ കാനഡയിലെത്തിയ നിർമ്‍മല അവിടെ ഐ.ടിപഠനം പൂർ‍ത്തിയാക്കിയശേഷം ആ മേഖലയിൽ‍ തന്നെ ജോലി ചെയ്യുന്നു. 2001 മുതൽ‍ മലയാളം ആനുകാലികങ്ങളിൽ കഥകൾ എഴുതാൻ ആരംഭിച്ച നിർ‍മ്മലയ്‌ക്ക് പുരസ്‌കാരങ്ങളും അനവധി നേടാനായി. ‘കാനഡയിൽ ജീവിക്കുന്ന മലയാളിയായ എഴുത്തുകാരി എന്ന നിലയിൽ പരിമിതികളുണ്ട്‌. നല്ല പ്രതികരണങ്ങളും കിട്ടാറുണ്ട്‌. എന്നാൽ ഞാൻ കേരളത്തിൽ ആയിരുന്നെങ്കിൽ എന്നോട് പ്രതികരിക്കുന്നവരിലൂടെ, ഞാൻ കൂടുതൽ ഉർജ്ജം നേടിയെടുത്തേനെ, എന്നും നിർമ്മല പറ
യുന്നു.

രണ്ടാം തലമുറക്കാർ‍ക്ക്‌ മലയാളം വായിക്കാനറിയില്ല. എന്റെ മക്കൾ‍ക്ക്‌, അവർക്കിഷ്ടമുള്ള കഥകൾ ഞാൻ വായിച്ചുകൊടുക്കാറുണ്ട്‌. ഒരു വിവർ‍ത്തനമുണ്ടായാൽ ഈ വരുംതലമുറയെക്കുറിച്ചോർക്കുന്പോൾ നന്നെന്നു തോന്നുന്നു. മലയാളി മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാരും അക്കാലങ്ങളിൽ അമേരിക്കയിൽ ധാരാളമായി കുടിയേറിയിട്ടുണ്ട്‌. ആ അർ‍ത്ഥത്തിൽ ‘പാന്പും കോണിയും’ അവരുടെയും അനുഭവമാണ്‌.പണ്ട് ഹൃദയം കൊണ്ടുനടന്ന ഇഷ്ടങ്ങളെ നമ്മൾ കൂട്ടുവിളിച്ചു. മലയാള പ്രസിദ്ധീകരണങ്ങൾ തപാൽ‍മാർ‍ഗ്ഗം എത്തിച്ച് വായിച്ചിരുന്ന ഒരു കാലം! 80കളുടെ, ഓൺലൈനും ഇ−-മെയിലുമില്ലാത്ത കാലം. കാത്തിരുന്നു കയ്യിലെത്തുന്ന, കേരളത്തിന്റെ സ്‌പന്ദനങ്ങൾ പകരുന്ന ആ പ്രസിദ്ധീകരണങ്ങളായിരുന്ന് അന്ന് ഏറ്റവും വലിയ സന്തോഷം! 75 രൂപയുടെ സ്റ്റാന്പ്‌ പതിഞ്ഞ്‌ കാനഡയിലെത്തുന്ന ആ പ്രസിദ്ധീകരണങ്ങൾ നിർമ്‍മലയുടെ ഉള്ളിലെ എഴുത്തിന്റെ കനലുകളെ അന്നും ഇന്നും ജ്വലപ്പിച്ചു നിർ‍ത്തി.

 നിർ‍മ്മല തോമസിന്‍റെ ആദ്യ കഥാസമാഹാരമാണ് ‘ആദ്യത്തെ പത്ത്’. 2005ലെ പോഞ്ഞിക്കര റാഫി പ്രത്യേക പുരസ്ക്കാരത്തിന് ഈ കൃതി അർ‍ഹമായി. 2001ൽ‍ ഉത്സവിന്‍റെ കഥാമത്സരത്തിൽ‍ ‘നാളെ...... നാളത്തെ യാത്ര’ എന്ന കഥയ്ക്ക് രണ്ടാം സമ്മാനവും 2002ൽ‍ ‘സുജാതയുടെ വീടുകൾ‍‘ എന്ന കഥയ്ക്ക് തകഴി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

 തന്റെ കഥകളെയും കഥാപാത്രങ്ങളെയും നിർമ്മല തന്നെ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക. ‘ആദ്യത്തെ പത്ത്’ എന്ന കഥാസമാഹാരത്തിലെ ശ്രദ്ധേയമായ ഒരു കഥയാണ് ‘സുജാതയുടെ വീടുകൾ’. ഹോം നേഴ്സായ സുജാത എന്ന കേന്ദ്രകഥാപാത്രത്തിൽ കൂടി അവിടെ പാർ‍ക്കുന്ന മനസ്സുകളെക്കുറിച്ചും മനഃപ്രയാസങ്ങളെക്കുറിച്ചും കെട്ടുപാടുകളില്ലാതെ കഥാകാരി സംസാരിക്കുന്നു. ആർ‍ക്കും താനൊരു കൂട്ടുകാരി ആയിരുന്നില്ലെന്ന് സുജാത ഓർ‍ത്തു. (എല്ലാവരും രോഗത്തിൽ‍ നിന്നും സ്വന്തം കട്ടിലിന്‍റെ അസ്വാതന്ത്ര്യത്തിലേയ്ക്കും തിരിച്ചെത്തിക്കഴിയുന്പോഴെത്തുന്ന ഘടകം − ഹോം നേഴ്സ്.) അടുത്ത ചുവട് മരണത്തിലേക്കെന്ന ഭയം എല്ലാ കണ്ണുകളിലുമുണ്ട്. പകുതിപ്പേരും ഈ കടന്പ കടക്കാതെ മോക്ഷം കിട്ടാത്തതിൽ‍ ദൈവത്തോട് പരിഭവിക്കുന്നു. ഇങ്ങനെ പാർ‍ക്കുന്ന ഇടം അത് ചതുരത്തിലോ ത്രികോണത്തിലോ ആയാലും സുജാത എന്ന നിർ‍മ്മലയുടെ കഥാപാത്രം ലോകത്തിന്‍റെ വിഹ്വലതയെക്കുറിച്ചും വേഗങ്ങളെക്കുറിച്ചും ബോധമുള്ളവൾ‍ തന്നെയാണ്. ‘പാന്പും കോണിയും’ പ്രവാസജീവിതത്തിന്റെ സ്വാഭാവിക ചിത്രീകരണമാണോ? അതെ... അറുപതുകളിൽ‍ തുടങ്ങിയ കുടിയേറ്റ കഥയാണത്‌. സ്‌ത്രീ പ്രവാസത്തിന്റെ സഹനങ്ങളും അവരുടെ സ്വപ്‌നഭംഗങ്ങളും ആരും ശ്രദ്ധിച്ചിട്ടില്ല. മലയാളിയുടെ അമേരിക്കൻ‍ കുടിയേറ്റ ചരിത്രം നേഴ്‌സുമാരെ മാറ്റിനിർ‍ത്തി ചമയ്‌ക്കാനാവില്ല. പണം വാരിക്കൂട്ടുന്നവർ‍ എന്ന സങ്കൽ‌പ്പത്തിന്റെ മര്യാദകേട്‌ തുറന്നുകാട്ടണമെന്ന് തോന്നി. അതുപോലെ നോവലിലെ പുരുഷകഥാപാത്രങ്ങളും... ജീവിതത്തിന്റെ ഇരകളാണവരും, സൂര്യാസ്‌തമയത്തിന് മുന്‍പ്‌ നടന്നുതീർ‍ക്കാവുന്ന ദൂരത്തോളം ഭൂമി സ്വന്തമാക്കാൻ കുതിച്ചുകുതിച്ച്‌ തളർ‍ന്നുവീണ ടോൾ‍സ്റ്റോയിയുടെ കഥാപാത്രത്തെപോലെ...

നിർ‍മ്മലയുടെ ഭർ‍ത്താവ്‌ ചെറിയാൻ തോമസ്‌. രണ്ടാൺ ‍മക്കൾ കിരൺ, ഡെവൻ. കാനഡയിൽ,‍ എഴുതിപ്പൂർ‍ത്തിയാക്കാനുള്ള കഥകൾ നിറഞ്ഞ മനസ്സുമായി നിർ‍മ്മലയും ആ തണുപ്പത്തിരിക്കുന്നു... കാലങ്ങളുടെ മറകൾ നീക്കി കഥകളുടെ നിലയ്ക്കാത്ത സംഗീതവുമായി എത്തുന്ന നിർമ്മലയ്ക്കായി നമുക്ക് കാതോർത്തിരിക്കാം...

You might also like

  • Lulu Exchange
  • Straight Forward

Most Viewed