പ്രണയത്തിന് "കണ്ണി­ല്ല"; കഴു­ത്തും.


ശരശയ്യ - നി­തിൻ നാ­ങ്ങോ­ത്ത്

പ്രണയത്തിന് മേ­ൽ‍പ്പറഞ്ഞത് രണ്ടു­മി­ല്ലേ­ലും വേ­റെ­ ഒരു­പാ­ടു­ണ്ട്! ഈ മാ­രണത്തിന് ജാ­തി­യു­ണ്ട്, മതമു­ണ്ട്, ദു­രഭി­മാ­നമു­ണ്ട്, അളി­യനു­ണ്ട്, പോ­ലീ­സു­ണ്ട്, മു­ഖ്യമന്ത്രി­യു­മു­ണ്ട്. ധൈ­ര്യമാ­യി­ പ്രേ­മി­ച്ചോ­ളൂ­ ക്ടാ­ങ്ങളേ­... കണ്ണു­കൾ‍ പി­രാ­ന കൊ­ണ്ടോ­കും.ഹാ­പ്പി­ ഗാ­ന്ധി­നഗർ‍ ‘വാ­ലന്‍റൈൻ‍’ സ്ട്രീ­റ്റ്...

അളി­യനാ­യാൽ‍ ഇങ്ങനെ­ വേ­ണം. പെ­ങ്ങക്ക് പി­എസ്്സി­ ടെ­സ്റ്റ് എഴു­താ­തെ­ ‘സർ‍ക്കാർ‍ ബി­രി­യാ­ണി­’ വാ­ങ്ങി­ച്ചു­ കൊ­ടു­ത്തി­ല്ലേ­. അളി­യനെ­ കാ­ച്ചി­യി­ട്ടാ­ണേ­ലും വേ­ണ്ടി­ല്ല, പെ­ങ്ങളെ­ പട്ടി­ണി­ ഫു­ൾ‍ഫിൽ‍ ചെ­യ്തല്ലോ­. അഭി­നന്ദനാ­ശ്ലേ­ഷം... കൂ­ട്ടു­കാ­ർ‍ക്കു­മു­ണ്ട് കേ­ട്ടാ­ ഓരോ­ ഷേ­ക്ക്ഹാ­ന്‍റുംഒരു­ ഗ്ലാസ് പാ­ലും.പു­ഴു­ങ്ങി­യ മു­ട്ട കൊ­ട്ടേ­ഷൻ‍ അഡ്വൈ­സേ­ഴ്സാ­യ പാ­രന്‍റ്സി­നു­ളളതാ­ണ്. വി­ഴു­ങ്ങി­ക്കോ­ളൂ­. തൊ­ണ്ടയിൽ‍ കു­ടു­ങ്ങാ­തെ­ ബി­തി­ങ്ങി­ക്കോ­ളൂ­... സാ­ച്ചരകേ­രളം, ഒന്നാം നന്പർ‍, ഗോ­ഡ്സ് ഓൺ‍ കണ്‍ട്രീ­... തൂ­...ഫ് !!.

മരി­ച്ച ഡെ­ഡ്ബോ­ഡി­യു­ടെ­ ജാ­തി­ക്കോ­ളവും കൊ­ന്ന ഫു­ൾ‍ബോ­ഡി­കളു­ടെ­ പാ­ർ‍ട്ടി­ക്കോ­ളവും പൂ­രി­പ്പി­ക്കാ­നു­ളള ഞമ്മള നാ­ട്ടാ­രു­ടെ­ ശു­ഷ്ക്കാ­ന്തി­ ബലേ­ ഭേ­ഷ്. മരി­ച്ച കെ­വിൻ‍ ഔട്ട് കംപ്ലീ­റ്റ്ലി­! തലപ്പി­രാ­ന്താ­യതും പഴി­കേ­ട്ടതും ഡി­വൈ­എഫ്ഐ. കൊ­ന്നത് പോ­ലീ­സ്. കൊ­ല്ലി­ച്ചത് മു­ഖ്യമന്ത്രി­. എന്താ­പ്പാ­ ഈ നാട് ഈയി­ടെ­യാ­യി­ ഇങ്ങനെ­. ചെ­യ്തു­പോ­യ ജാ­ഗ്രതക്കു­റവിന് സസ്പെ­ന്‍ഷൻ‍ കി­ട്ടി­ബോ­ധി­ച്ചാൽ‍ ഇവി­ടെ­ പോ­ലീസ് േസ്റ്റ­ഷൻ‍ കാ­ലി­യാ­വു­മേ­. പി­ന്നെ­ മു­ഖ്യമന്ത്രി­ക്ക് എസ്ക്കോ­ർ‍ട്ടും വടക്കോ­ട്ടും പോ­കാൻ‍ അങ്ങ് മി­സോ­റാ­മീ­ന്നോ­ തെ­ലു­ങ്കു­ദേ­ശത്തൂ­ന്നോ­ പി­സ്റ്റൾ‍പോ­ലീ­സി­നെ­ ബാ­യ്പ എടു­ക്കേ­ണ്ടി­ വരും. ഒരു­ മി­സ്കോൾ‍ മതി­, ഉമ്മനും കു­മ്മനവും കർ‍ത്തവ്യാ­നി­രതരാ­വും. കേ­രളം കു­ട്ടി­ച്ചോ­റാ­വും.

ഇനി­യെ­ന്ത് ആകാ­നി­രി­ക്കു­ന്നു­. മങ്ങലസാ­രി­ കൂ­ട്ടി­ തീ­യി­ട്ട് അച്ഛൻ‍ മകളെ­ കു­ത്തി­ക്കൊ­ല്ലു­ന്നു, ­-പ്രണയപ്പക!! മോ­നെ­ കി­ട്ടാ­ഞ്ഞ് ഗു­ണ്ടകൾ‍ അച്ഛനെ­ വീ­ട്ടീ­ക്കേ­റി­ വെ­ട്ടി­ക്കൊ­ല്ലു­ന്നു­-, മു­റു­ക്കാൻ‍ പക!! മു­റു­ക്കാൻ കടയിൽ‍ ചു­ണ്ണാ­ന്പ് മേ­ത്ത് തെ­റി­ച്ചു­പോ­യതാണ് മു­റു­ക്കാൻ‍ പക. കണ്ടി­ച്ചു­ കളഞ്ഞു, അടക്കകണ്ടി­ക്കും പോ­ലെ­ ഒരു­മനു­ഷ്യ ജീ­വനെ­. പോ­ലീ­സി­ന്‍റെ­ ധീ­രകൃ­ത്യങ്ങൾ‍ക്കാണ് പൊ­ൻ‍തൂ­വലു­കൾ‍. പൂ­സാ­യി­ കസ്റ്റഡി­യിൽ‍ എടു­ക്കപ്പെ­ട്ട ആൾ‍ കോ­ട്ടയം മെ­ഡി­ക്കൽ‍ കോ­ളേ­ജിൽ‍ ഡിം!! കള്ളനെ­ന്ന പട്ടം കി­ട്ടി­യ കാ­ളി­മു­ത്തു­ കസ്റ്റഡി­യിൽ‍ ശൂ­!! കാ­ഞ്ഞങ്ങാട് ഓട്ടോ­ഡ്രൈ­വർ‍ കസ്റ്റഡി­യിൽ‍ ഡിം ഡിം!! പാ­വം വി­നാ­യകൻ‍ പോ­ലീ­സു­കാ­രെ­ ബു­ദ്ധി­മു­ട്ടി­ച്ചി­ല്ല. സ്വയംകൃ­തനാ­ർ‍ത്ഥം. ലാ­ത്വി­യൻ യു­വതി­യു­ടെ­ ജീ­ർ‍ണ്ണജഡം കു­റ്റി­ക്കാ­ട്ടി­ൽ‍. മി­സ്സിങ് പരാ­തി­ കി­ട്ടി­ കാ­ടടച്ച് അരി­ച്ചു­പെ­റു­ക്കി­യി­ട്ടാണ് നമ്മു­ടെ­ പോ­ലീ­സിന് കരി­ഞ്ഞതാ­ണെ­ങ്കി­ലും ലേ­ശം ചി­താ­ഭസ്മം കി­ട്ടി­യത്.വാ­രാ­പ്പു­ഴയി­ലെ­ ആൾ‍മാ­റാ­ട്ടചോ­രപ്പു­ഴ. ശ്രീ­ജി­ത്തി­ന്‍റെ­ വയറിങ് മു­ഴു­വൻ‍ അൽ‍കു­ൽ‍ത്താ­യി­പ്പോ­യി­രു­ന്നു­വെ­ന്ന് പോ­സ്റ്റ്മോ­ർ‍ട്ടം റി­പ്പോ­ർ‍ട്ട്. എസ്ഐക്ക് ഇന്നലെ­ ജാ­മ്യസൗ­കു­മാ­ര്യം ലഭി­ച്ചു­. അങ്ങനെ­ കു­ഴഞ്ഞു­ വീ­ഴലും കൂ­ന്പി­നി­ടി­യു­മാ­യി­ എത്രയെ­ത്ര? ഗവർ‍ണർ‍ പോ­കു­ന്ന വഴി­യി­ലും ഡ്യൂ­ട്ടി­പോ­ലീസ് കാ­ഴ്ചക്കാ­രന്‍റെ­ മൂ­ക്കി­ന്‍റെ­ പാ­ലം അളന്നി­രു­ന്നു­. ഒരു­ മാ­സം സു­ഖചി­കി­ത്സ തേ­ടി­യി­ട്ടാണ് ഉനൈ­സെ­ന്നൊ­രാൾ‍ മു­ഖ്യമന്ത്രി­മണ്ധലത്തിൽ‍ ക്വി­റ്റ് ചെ­യ്തത്. ഇതി­ലും വലി­യത് എന്തൊ­ക്കെ­യോ­ വരാ­നു­ണ്ടെ­ന്നൊ­രു­ തോ­ന്നൽ‍. എന്‍റെ­ നി­പാ­വൈ­റസ് മു­ത്തപ്പാ­, കശ്മലമാ­നു­ഷരെ­ അറി­ഞ്ഞങ്ങ് പ്രണയി­ച്ചേ­ക്കണമേ­... അതിൽ‍ ദളി­തെ­ന്നോ­, ഓർ‍ത്തഡോ­ക്സെ­ന്നോ­, ന്യൂ­നപക്ഷമെ­ന്നോ­ സവർ‍ണ്ണകക്ഷമെ­ന്നോ­ ഉളള പക്ഷഭേ­ദം മാ­ണ്ട.പേ­രാ­ന്പ്രയിൽ‍ നി­ന്നു­ളളവരെ­ ഇപ്പോ­ വണ്ടീ­പ്പോ­ലും കേ­റ്റു­ന്നി­ല്ലെ­ന്ന് പാ­ണനാ­ർ‍. കേ­രളം വളരു­ന്നു­. ഇന്ത്യ തി­ളങ്ങു­ന്നു­. എല്ലാം ശരി­യാ­യ ദി­ശയി­ലേ­യ്ക്ക്. കൈ­യടി­ക്കെ­ടാ­ കേ­രളമക്കളേ­... ആയതി­നാൽ‍ ആ ഏഭ്യന്തരവകു­പ്പ് സോ­ഷ്യൽ‍ മീ­ഡി­യയെ­ ഏൽ‍പ്പി­ക്കാൻ‍ കരു­ണയു­ണ്ടാ­വണം. അവർ‍ കാ­ണാ­മറയത്തി­രു­ന്ന് ഓപ്പറേ­ഷൻ‍ നടത്തി­ക്കോ­ളും. കു­ടി­വെ­ളളത്തി­ലും രാ­ഷ്ട്രീ­യം മി­ക്സ് ചെ­യ്യു­ന്ന ഈ പു­തി­യ കൾ‍ച്ചർ‍ കേ­രളത്തി­ന്‍റെ­ വയറി­ളക്കും. പനി­ക്കാ­ലമല്ലേ­..മഴയല്ലേ­ അനു­ഭവി­ക്കു­ക തന്നെ­. തട്ടി­ക്കൊ­ണ്ടു­പോ­യ വണ്ടി­യു­ടെ­ ബേ­ക്കി­ലത്തെ­ ടയറിന് കാ­റ്റടി­ച്ചത് സു­ഡാ­പ്പി­ക്കാ­രനാ­ണു­ പോ­ലും. അപ്പോ­ എല്ലാ­ർ‍ക്കും തു­ല്യപങ്കു­ണ്ട് ഈ ധീ­രകൃ­ത്യത്തി­ന്. നന്നാ­യി­ കലക്കി­ അത് വോ­ട്ടാ­യോ­ എന്ന് സംഘി ­ടീം പരി­ശോ­ധി­ക്കു­ണ്ട്. കേ­ബിൾ‍ വയറുകൾ മു­ക്കിന് മു­ക്കിന് കണ്ടി­ക്കപ്പെ­ട്ടതി­നാൽ‍ ലേ­റ്റസ്റ്റ് ന്യൂസ് കണ്ടി­ക്കോ­ളമേ­ എത്തി­യു­ള്ളൂ­. എന്നാ­ലും സ്മരണകളി­രന്പു­ന്ന ചെ­ങ്ങന്നൂ­രു­കാർ‍ കൈ­വി­ടു­മോ­ എന്ന് കൊ­ണ്ടറി­യാം.

കു­ലജാ­തനാ­യ ഒരാ­ളു­ടെ­ പോ­സ്റ്റു­കണ്ടു­. തറവാ­ട്ടീ­ക്കേ­റി­ രക്തത്തെ­ അശു­ദ്ധമാ­ക്കാൻ‍ ഒരു­ന്പെ­ട്ടാൽ‍ ഏതവനെ­യും തണ്ടെ­ല്ലു­ളള ആങ്കു­ട്ട്യോ­ൾ‍... അത് മനസ്സി­ലാ­വണമെ­ങ്കിൽ‍ നല്ല തറവാ­ട്ടീ­ പി­റക്കണമെ­ന്ന്. ദളി­തന്‍റെ­ രക്തം ഓർ‍ത്തഡോ­ക്സ് ഞരന്പി­ലൂ­ടൊ­ഴു­കി­യാൽ‍ കു­ലം കു­ത്തി­പ്പോ­വു­മെ­ന്നു­ പറയു­ന്ന ജാ­തി­ക്കു­മ്മാ­... നീ­യൊ­ക്കെ­ ഏതേ­ലും പാ­ണ്ടി­ലോ­റീ­ടെ­ അടി­യിൽ‍ കു­രു­ങ്ങി­ തെ­ക്കോ­ട്ടും നോ­ക്കി­ കി­ടക്കു­ന്പോൾ‍ ചോ­രചോ­ദി­ച്ച് ഇങ്ങോ­ട്ടു­വാ­ എന്ന ഫ്രീ­തി­ങ്കൻ‍ മറു­പടി­യും ഞെ­ട്ടി­ച്ചു­ കളഞ്ഞു­. കല്യാ­ണത്തലേ­ന്ന് ‘നവവധു’ മതി­ലു­ചാ­ടി­യതിൽ‍ മനംനൊ­ന്ത വരൻ‍ സന്തോ­ഷം പോ­സ്റ്റ് ചെ­യ്തത് ‘നീ­ പോ­യാൽ‍ ഗ്രാ­സാ­ടീ­*’ എന്ന് കേ­ക്കേൽ‍ എഴു­തി­ കൂ­ട്ടു­കാ­ർ‍ സമക്ഷം മു­റി­ച്ചാ­ണ്. എത്ര മനോ­ഹരമാ­യ മാ­ജി­ക്കൽ‍ റി­യലി­സക്കാ­ലം. വടി­വാ­ളു­കൊ­ണ്ട് ബർ‍ത്തഡേ­ കേ­ക്ക് മു­റി­ക്കു­ന്നതി­ന്‍റെ­ ആഹ്ലാ­ദവും കണ്ടി­രു­ന്നു­. മു­റി­ച്ചയാൾ‍ പി­ന്നീ­ടൊ­രു­ കൊ­ലക്കേ­സിൽ‍ അകത്താ­യെ­ന്ന് സൈ­ബർ‍ ഇന്‍റലി­ജെ­ൻ‍സു­കാർ‍!! എന്തരോ­ എന്തോ­ ? അവർ‍ക്കാ­ണോ­ ലൂ­സ്, അതോ­ ഇതൊ­ക്കെ­ ചർ‍ച്ചി­ച്ച് സമയം കളയു­ന്ന നമ്മൾ‍ക്കോ­ പി­രി­ ലൂ­സ്.

ബഹു­മാ­നപ്പെ­ട്ട ഭരണകൂ­ടമേ­ ഇത്രയൊ­ക്കെ­ ശരി­യാ­യ സ്ഥി­തി­ക്ക് പ്രാ­ർ‍ത്ഥനാ­ഗാ­നത്തെ­പ്പറ്റി­ ഒരു­ ബേ­ജാറ് വേ­ണ്ടാ­. ചരമശു­ശ്രൂ­ഷാ­ഗീ­തത്തെ­പ്പറ്റി­ പു­നർ‍വി­ചി­ന്തനം മസ്റ്റ്. അക്കാ­ദമി­ക്കാർ‍ എഴു­തി­പ്പാ­ടി­ പെ­ൻ‍ഡ്രൈ­വി­ലാ­ക്കി­ത്തരും. സി­നി­മ കഴി­ഞ്ഞാൽ‍ ‘ദ എന്‍റി’ന്‍റെ­ കൂ­ടെ­ എഴു­ന്നേ­റ്റു­നി­ന്ന് കൊ­ട്ടകയിൽ‍ കണ്ണീ­ർ‍ വാ­ർ‍ക്കാ­വു­ന്നതേ­യു­ളളൂ­. ഇതു­ നി­ന്‍റെ­ എന്‍റെ­യും ചരമശു­ശ്രൂ­ഷയ്ക്കായ് ഹൃ­ദയത്തിൽ‍ ‘അന്നേ­’ കു­റി­ച്ചഗാ­നം... പ്രണയത്തി­ലേ­ക്ക് വീ­ണു­പോ­യവർ‍ക്കു­ളള ബോ­ധവൽ‍ക്കരണ മാ­മാ­ങ്കങ്ങൾ‍ ഇവന്‍റ്മാ­നേ­ജ്മെ­ന്‍റ് മേ­ളയാ­യി സംഘടി­പ്പി­ക്കു­ക. പ്രശ്നബാ­ധി­ത ജോ­ടി­ക്ക് ഫുൾ‍ പ്രൊ­ട്ടക്ഷൻ വി­ത്ത് വടി­വാൾ‍ കം സ്റ്റീ­ൽ‍ബോംബ് സു­രക്ഷ ഏർ‍പ്പാ­ടാ­ക്കു­ക. ഒരു­ വീട് ഒരു­ വി­ധവ സ്നേ­ഹസാ­ന്ത്വനസ്പർ‍ശന കൈ­വല്യ സ്ക്കീ­മു­കൾ‍ വി­ശാ­ലാ­ടി­സ്ഥാ­നത്തിൽ‍ ആലോ­ചി­ക്കാ­വു­ന്നതേ­യു­ളളൂ­. മന്ത്രി ­പര്യടനവേ­ളകളിൽ‍ പരാ­തി­പരി­ഹാ­ര സെൽ‍ പ്രവർ‍ത്തി­ക്കു­ന്നതല്ലെ­ന്ന ബോ­ർ‍ഡ് വെയ്­ക്കണം അധി­കാ­ര വർ‍ഗ്ഗമേ­... കാ­ക്കി­യി­ലും കറു­പ്പി­ലു­മേ­ ഉണ്ടാ­യി­രു­ന്നു­ളളൂ­ ഒരു­ പ്രതീ­ക്ഷ. ഇപ്പം അതും ധിം തരി­കി­ട തോം. വെ­ളള!! അത് പണ്ടേ­ പറയി­പ്പി­ച്ചതാ­ണല്ലോ­ പൂ­ർ‍വ്വസൂ­രി­കൾ‍. അതു­കൊ­ണ്ട് പൊ­ന്നു­ റോ­മി­യോ­ ജൂ­ലി­യറ്റ് കൂ­ടപ്പി­റപ്പു­ങ്ങളേ­ നോ­ക്കീം കണ്ടൊ­ക്കെ­ ഈ ഏർ‍പ്പാ­ടി­ലേ­ർ‍പ്പെ­ടു­ക. തനി­ക്കു­ താ­നേ­ തു­ണ...

ഒടു­വിൽ‍ മു­ഖ്യന് ഒരു­ വാ­ട്സാ­പ്പന്‍റെ­ അപേ­ക്ഷ. സർ‍ എന്‍റെ­ വൈ­ഫിന് സർ‍ക്കാർ‍ ജോ­ലി­ ആവശ്യമി­ല്ല.ദയവു­ചെ­യ്ത് സാ­റി­ന്‍റെ­ പദ്ധതി­യിൽ‍ പെ­ടു­ത്തരു­ത്. ഒപ്പ്. പേര് പ്രജ!! പ്രജാ­പതി­ നഗ്നനല്ലെ­ന്ന് തെ­ളി­യി­ക്കാ­നു­ളള അസു­ലഭ അവസരമാണ് കൈ­വന്നി­രി­ക്കു­ന്നത്. ചാ­ർ‍ജ്ജ്... ബദരീ­ങ്ങളേ­ എന്നെ­ മാ­ത്രം കാ­പ്പാ­ത്തണേ­... മു­ഖ്യന്‍റെ­ ധാ­ർ‍ഷ്ട്യം ഞങ്ങൾ‍ പു­ല്ലു­പോ­ലെ­ കാ­ണു­ന്നെ­ന്ന സ്മൃ­തീ­പീ­രങ്കി­ ഇരട്ടച്ചങ്കു ­തകർ‍ക്കു­മാ­റു­ളളതാ­യി­രു­ന്നു­. വി­നു­ വി­ ജോ­ണി­ന്‍റെ­ പോ­സ്റ്റു­മോ­ർ‍ട്ടവും നെ­ഞ്ചേ­ പി­ളർ‍ക്കു­ന്നതാ­യി­രു­ന്നു­... ഒരു­ നാ­ടു­മു­ഴു­വൻ‍കാ­ത്തി­രി­ക്കു­ന്നു­. അങ്ങയു­ടെ­ ആർ‍ജ്ജവമു­ളള അഡ്മി­നി­സ്ട്ര­ഷന്... ഉണരൂ­... നേ­താ­വ­േ.. ഉണരൂ­. മി­ന്നൽ‍‘പ്പി­ണറാ­യി­’ !!!

You might also like

  • Straight Forward

Most Viewed