ദുരൂഹരുടെ അറിയാക്കഥകൾ


ഭരണവർഗ്ഗം അവിഹിതമായ മാർഗ്ഗങ്ങളിലൂടെ സാന്പത്തിക നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്പോഴാണ് ദുരൂഹ വ്യക്തികൾ തലപൊക്കുന്നത്. പിൽക്കാലത്ത് ഇവരുടെ ബ്ലാക്ക്‌മെയിലുകളിൽപ്പെട്ട് അവർ നട്ടംതിരിയും അതാണ് സോളാറിലും കണ്ടുകൊണ്ടിരിക്കുന്നത്

 

 

ദുരൂഹ വ്യക്തികളുടെ സ്വന്തം നാടായി മാറുകയാണോ കേരളം. ഈ പട്ടികയൊന്നു നോക്കൂ. സമീപകാലത്ത് കേരളത്തിൽ അരങ്ങേറിയ പല വിവാദങ്ങളിലും ചർച്ച ചെയ്യപ്പെട്ടവരുടെ പേരുകളാണവ−. തോമസ് കുരുവിള, അഭിലാഷ് മുരളീധരൻ, ഗ്രിൻടെക്‌സ് രാജീവൻ, ടി.ജി നന്ദകുമാർ, ബിജു രാധാകൃഷ്ണൻ, സരിത എസ്.നായർ, സലിംരാജ്, ജിക്കുമോൻ ജേക്കബ്, ടെനി ജോപ്പൻ, ഫാരിസ് അബൂബക്കർ, ചാക്ക് രാധാകൃഷ്ണൻ  എന്നിങ്ങനെ പോകുന്നു അത്. ഭരണതലത്തിലുള്ള അഴിമതിയാരോപണങ്ങൾ പൊതുചർച്ചയിലേയ്ക്ക് വരുന്ന സമയത്താണ് അതുവരെ അജ്ഞാതരായിരിക്കുന്ന ഇവരൊക്കെ ഏതുവിധത്തിലാണ് തങ്ങളുടെ റോളുകൾ ഓരോ അഴിമതികളിലും ആടിത്തിമിർത്തിരിക്കുന്നതെന്ന് വ്യക്തമാകുന്നത്. ഭണവർഗ്ഗത്തിൽപ്പെട്ടവരുടെ ദുരൂഹ കാര്യസ്ഥന്മാരായി പ്രവർത്തിക്കുന്നവരാണ് ഇവരിൽ ചിലരെന്നാണ് ആരോപണമെങ്കിലും മറ്റു ചിലർ ബിനാമികളാണ്. ഇനിയൊരു കൂട്ടരാകട്ടെ, പൊതുമുതൽ എങ്ങനെ വിദഗ്ദ്ധമായി കൊള്ളയടിക്കാനാകുമെന്ന് ഭരണവർഗത്തിന് “ട്യൂഷൻ” എടുക്കുന്നവരാണ്. വേറൊരു കൂട്ടരാകട്ടെ ഏതു ഭരണക്കാർ വന്നാലും ഭരണക്കാരുടേയും പ്രതിപക്ഷത്തിന്റേയും പ്രിയപ്പെട്ടവരായി തന്നെ നിലകൊള്ളും−. കേസുകളിൽ ഉൾപ്പെട്ടവരെ രക്ഷിക്കാൻ ന്യായാധിപന്മാരെ സ്വാധീനിക്കാൻ പോലും കഴിവുള്ളവരാണത്രേ ഇക്കൂട്ടർ!

ഇവരിൽ ജിക്കുമോൻ, ടെനി ജോപ്പൻ, സലിം രാജ് എന്നിവർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നും സോളാർ കുംഭകോണം, കളമശ്ശേരി ഭൂമി തട്ടിപ്പുകേസ് എന്നിവയെ തുടർന്ന് നീക്കം ചെയ്യെപ്പട്ടവരും പല കേസ്സുകളിലും പ്രതിചേർക്കപ്പെട്ടവരുമാണ്. ഇവർക്ക് നേരത്തെ ക്രിമിനൽ പശ്ചാത്തലം ഉള്ളതായി നമുക്കറിയില്ല. ടെനി ജോപ്പൻ കെ.എസ്.യു പ്രവർത്തനത്തിലൂടെ കടന്നുവന്ന്, മുഖ്യമന്ത്രിയുടെ വലംകൈയായി മാറിയ ആളാണെങ്കിൽ ജിക്കുമോൻ ജേക്കബ് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ധലത്തിലെ അദ്ദേഹത്തിന് അടുത്തറിയാവുന്ന ഒരു കുടുംബത്തിൽ നിന്നുള്ളയാളാണ്. അജുമോൻ എന്ന ഓമനപ്പേരിൽ സ്വന്തം നാടായ കോട്ടയം പാന്പാടി വെള്ളൂർ ഏഴാം മൈലിൽ അറിയപ്പെട്ടിരുന്ന സലിം രാജാകട്ടെ കെ.എസ്.യുക്കാരനായിട്ടാണ് സ്‌കൂൾ−കോളേജ് കാലത്ത് വളർന്നത്. പിന്നീട് പോലീസിലെത്തിയശേഷം അന്ന് പ്രതിപക്ഷനേതാവായ ഉമ്മൻ ചാണ്ടിയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കുകയായിരുന്നു. സലിം രാജിന്റെ കുടുംബ പശ്ചാത്തലം തന്നെ നമുക്കൊന്ന് പരിശോധിച്ചശേഷം എങ്ങനെ സാധാരണക്കാരനായ ഒരു പോലീസുകാരൻ ദുരൂഹനായ ക്രിമിനലായി മാറ്റപ്പെട്ടുവെന്ന് പരിശോധിക്കാം. പോലീസ് കുടുംബത്തിൽ നിന്നാണ് സലിംരാജിന്റെ വരവ്. ഹെഡ് കോൺസ്റ്റബിളായി വണ്ടൻമേടു നിന്നും  23 വർഷം മുന്പ് വിരമിച്ച പൊൻകുന്നം ചേന്ദന്പിള്ളിൽ എസ് സെയ്ദ് മുഹമ്മദിന്റെ മകനാണ് സലിം രാജ്. മുത്തച്ഛനും ഹെഡ് കോൺസ്റ്റബിളായി തന്നെയാണ് വിരമിച്ചത്. തന്റെ മക്കളെയൊക്കെത്തന്നെയും പോലീസുകാരാക്കാനാണ് സെയ്ദ് മുഹമ്മദ് ആഗ്രഹിച്ചത്. പക്ഷേ  മൂത്തമകൻ സലിം രാജിന് പക്ഷേ കാക്കിയിടുന്നതിനോട് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. നേവിയിൽ ജോലി ചെയ്യണമെന്നായിരുന്നു സലിമിന്റെ ആഗ്രഹം. പക്ഷേ മകനെ പൊലീസുകാരനാക്കണമെന്ന ബാപ്പയുടെ വാശി ഒടുവിൽ വിജയിച്ചു. സെയ്ദ് മുഹമ്മദിന്റേയും ചേർത്തല വെട്ടയ്ക്കൽ സ്വദേശിനി ജമീലയുടേയും നാലു മക്കളിൽ മൂത്തവൻ സലിം രാജ് 22−ാം വയസ്സിൽ 1993−ൽ സംസ്ഥാന പോലീസ് സർവീസിലെത്തി. പാന്പാടി കെ.ജി കോളേജിൽ പ്രീഡിഗ്രി (മൂന്നാം ഗ്രൂപ്പ്) പാസ്സായശേഷം സലിംരാജ് തുടർന്ന് പഠിച്ചില്ല. ചില സുഹൃത്തുക്കൾക്കൊപ്പം കരാറു ജോലികളൊക്കെയായി അച്ഛൻ താമസമാക്കിയ കോട്ടയം പാന്പാടി വെള്ളൂർ ഏഴാം മൈലിൽ തന്നെ കൂടി. അച്ഛൻ കമ്യൂണിസ്റ്റ് പാർട്ടി അനുഭാവിയായിരുന്നുവെങ്കിലും സലിംരാജ് സ്‌കൂളിലും കോളേജിലും കെ.എസ്.യുക്കാരനായി മാറി. കോൺഗ്രസ് അനുഭാവിയായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പിള്ളി മണ്ധലത്തിൽ നിന്നുള്ള പൊലീസുകാരനായി ജീവിതം. 1993 മാർച്ചിൽ 22−ാം വയസ്സിലാണ് പോലീസിലേയ്ക്ക് സലിം രാജ് തെരഞ്ഞെടുക്കപ്പെട്ടത്. തൃശ്ശൂർ പോലീസ് അക്കാദമിയിലായിരുന്നു പരിശീലനം. അതിനുശേഷം സലിംരാജ് കമാൻഡോ ഫോഴ്‌സിലേക്ക് പരിശീലനത്തിനു പോകുകയും അവിടെ മികച്ച കേഡറ്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് നെടുങ്കണ്ടത്തും കട്ടപ്പനയിലും ജോലി ചെയ്ത ശേഷമാണ് പ്രതിപക്ഷ നേതാവായ ഉമ്മൻ ചാണ്ടിക്കൊപ്പം ചേർന്നത്.  ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്ത ഈ കുടുംബത്തിൽ നിന്നുള്ള സലിംരാജ് എങ്ങനെയാണ് ഭൂമാഫിയകളുടേയും പല തട്ടിപ്പുകാരുടേയും പിണിയാളാകുകയും സർക്കാരിൽ സ്ഥലംമാറ്റത്തിനും നിയമനത്തിനുമൊക്കെ വരെ സ്വാധീനം ചെലുത്താനാകുന്ന ഒരാളായി മാറിയത്. സോളാർ കേസ്സിലും ഭൂമി തട്ടിപ്പുകേസ്സിലും എന്തിന് ഒരു തട്ടിക്കൊണ്ടുപോകൽ കേസ്സിലും വരെ സലിം രാജ് പ്രതിചേർക്കപ്പെട്ടിരിക്കുന്നു. സലിം രാജ് എന്ന പോലീസുകാരൻ സംസ്ഥാനത്തെ മുഖ്യമന്ത്രിക്കു മേൽ ഇത്രമേൽ സ്വാധീനം ചെലുത്താനായതെങ്ങനെ എന്നതിനെപ്പറ്റി പല കഥകളും തലസ്ഥാനത്തും പുറത്തും പപ്രചരിക്കുന്നുമുണ്ട്. അവയിൽ ചിലത് നാറ്റക്കഥകളാണെന്നും കേൾക്കുന്നു. അത്തരമൊരു കഥ സമീപകാലത്ത് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയതും പിന്നീടത് സഭാരേഖകളിൽ നിന്നും നീക്കം ചെയ്തതുമാണ്. സോളാർ കേസ്സിൽ സലിം രാജിന്റെ കോൾ സംഭാഷണ റെക്കോർഡുകൾ പിടിച്ചെടുക്കാൻ ഉത്തരവു വന്ന സമയത്ത് അതിനെതിരെ ഹൈക്കോടതിയിലേക്ക് പാഞ്ഞത് സംസ്ഥാനത്തിന്റെ അഡ്വേക്കേറ്റ് ജനറലായ കെ.പി ദണ്ധപാണിയാണെന്ന കാര്യം ഏവർക്കും അറിയാവുന്നതുമാണ്. എന്തുകൊണ്ടാണ് സർക്കാർ സലിം രാജിന്റെ കോൾ റെക്കോർഡുകൾ പുറത്തുവരുന്നതിനു ഭയക്കുന്നത്? 

ഇനി സരിത.എസ്.നായരിലേയ്ക്ക് വരാം. ചെങ്ങന്നൂർ എൻ.എസ്.എസ് കോളേജിൽ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ തൊഴിലെടുത്തിരുന്ന സോമരാജൻ നായരുടേയും ഇന്ദിരയുടേയും രണ്ടുപെൺമക്കളിലൊരാളായ സരിത.എസ്.നായർക്ക് പത്താം ക്ലാസിൽ പഠിക്കുന്പോഴാണ് അച്ഛനെ നഷ്ടപ്പെടുന്നത്. പത്താം ക്ലാസിൽ 600−ൽ 538 മാർക്ക് നേടി, ഇരുപതു റാങ്കുകൾക്കിടയിലായിരുന്നു അവരുടെ സ്ഥാനം. ക്രിസ്ത്യൻ കോളേജിൽ  പ്രീഡിഗ്രി പഠിച്ചശേഷമാണ് തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ പോളിടെക്‌നിക്കിൽ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻസിനു ചേരുന്നത്. അതിനുശേഷം എ.എം.ഇ കോഴ്‌സ് ചെയ്തു. അതിനുശേഷം ഖത്തർ എയർവേയ്‌സിൽ സെലക്ഷൻ കിട്ടിയെങ്കിലും ഡ്രസ് കോഡ് ബന്ധുക്കൾക്ക് പ്രശ്‌നമായതിനാൽ ഓഫർ ലെറ്റർ നിരസിച്ചു. പെന്റാമേനകയിലെ ഒരു ഓഹരി സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിയിൽ തൊഴിലെടുത്തു. പഠിക്കുന്ന സമയത്തായിരുന്നു വിവാഹം. ഗൾഫുകാരൻ ആയിരുന്നു ഭർത്താവ്. ആദ്യ ഭർത്താവിന്റെ ജീവിതത്തിലേക്ക് പഴയ കാമുകി തിരിച്ചെത്തിയതാണ് തന്റെ കുടുംബജീവിതം തകർത്തതെന്നാണ് സരിതയുടെ പക്ഷം. കോഴഞ്ചേരിയിൽ കേരളാ ഫിനാൻസ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജറായി തൊഴിലെടുക്കവേ പരിചയപ്പെട്ട ബിജു രാധാകൃഷ്ണനാണ് സരിതയുടെ ജീവിതത്തിലെ അടുത്ത ദുരന്തമെന്ന് അവർ അവകാശപ്പെടുന്നു. 2003−ലായിരുന്നു അത്. ക്രെഡിറ്റ് ഫിനാൻസ് ഷോപ്പ് എന്ന ബിജു രാധാകൃഷ്ണന്റെ സ്ഥാപനത്തിന്റെ മാർക്കറ്റിങ് മേധാവിയായിട്ടായിരുന്നു നിയമനം. ആ സ്ഥാപനത്തിൽ നിന്നും രാജിവച്ച അവർ പിന്നീട് ബിജു രാധാകൃഷ്ണന്റെ നിരന്തര പീഡനങ്ങളെ തുടർന്ന് 2005−ൽ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നുവത്രേ. തുടർന്ന് കൊച്ചിയിൽ എച്ച്.ഡി.എഫ് സിയിൽ കെഡ്രിറ്റ് കാർഡ് സെക്ഷനിൽ ജോലിയിൽ പ്രവേശിച്ച സരിത തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടു. ആ സമയത്താണ് (2006) ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മി കൊല്ലപ്പെട്ടത്. തുടർന്ന്  ബിജുവിന്റെ ഭീഷണിയെ തുടർന്ന് അയാളുടെ  കന്പനിയായ− ഐ.സി.എം.എസ് എന്ന സോളാർ ഉപകരണ കന്പനി− ആയിരുന്നുവത്രേ അത്. ഭാര്യയെന്ന നിലയിലാണ് ബിജു അവരെ അവതരിപ്പിച്ചിരുന്നതും. പിന്നീടുള്ള ചരിത്രമൊക്ക സരിത സോളാർ കമ്മീഷനു മുന്നിൽ നൽകിയ മൊഴികളിലൂടെ പുറത്തുവന്നു കൊണ്ടിരിക്കുകയാണല്ലോ. സോളാർ പദ്ധതികളുടെ മറവിൽ സാന്പത്തിക ലാഭമുണ്ടാക്കാൻ ഭരണവർഗം എങ്ങനെ നേരത്തെ ഒരു തട്ടിപ്പുകേസ്സിൽ ജയിലിലായിരുന്ന സ്ത്രീയെ ഉപയോഗപ്പെടുത്തിയെന്നതിന്റെ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 

ഇനി തോമസ് കുരുവിളയിലേയ്ക്കു വരാം. സോളാർ വിവാദം വന്നതു മുതൽ കേരളം ചർച്ച ചെയ്യുന്ന ദുരൂഹ വ്യക്തിത്വങ്ങളിലൊന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദൽഹിയിലെ വിശ്വസ്ത അനുചരനായ തോമസ് കുരുവിള (53). ദൽഹിയിൽ സരിത നേരത്തെ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തോമസ് കുരുവിള വെട്ടിലായത്. ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് 1.90 കോടി രൂപ കോഴ നൽകിയത് തോമസ് കുരുവിള വഴിക്കാണെന്നും സരിത ആരോപിച്ചിരിക്കുന്നു. ആരാണീ തോമസ് കുരുവിള. അതേപ്പറ്റി ഈ ലേഖകനോട് തന്നെ ഒരിക്കൽ കുരുവിള പറഞ്ഞ കാര്യങ്ങൾ തന്നെ എടുത്ത് ഉദ്ധരിക്കാം. “ദിനേശ് ബീഡിയുടെ ഇടുക്കി ഏജൻസിയുണ്ടായിരുന്ന ആളായിരുന്നു എന്റെ അച്ഛൻ. നാലു മക്കൾ. കോട്ടയത്തു നിന്ന് പ്രീഡിഗ്രിക്കുശേഷം സിവിലിന്റെ കെ.ജി. സി കോഴ്‌സ് കഴിഞ്ഞ് 1983 മുതൽ 1988 വരെ ഞാൻ ബോംബെയിൽ ജോലിക്കുപോയതാണ്. കോഴ്‌സിൽ സർവേ വിഷയത്തിൽ ഞാൻ പരാജയപ്പെട്ടതിനെ തുടർന്ന് ഞാൻ പിന്നീടത് എഴുതിയെടുത്തുമില്ല. പക്ഷേ സിവിലിൽ എനിക്ക് വലിയ താൽപര്യമുണ്ടായിരുന്നു. ഞാൻ സൈറ്റുകളിൽ തൊഴിലെടുത്ത് വിഷയത്തിൽ സമർത്ഥനായി. 1988 മുതൽ 1991 വരെ ഞാൻ ഗുജറാത്തിലുണ്ട്. അഹമ്മദാബാദിലെ നാട്‌സൺ (നട്‌വർലാൽ സൺ) എന്ന കന്പനിയുടെ സഹോദരസ്ഥാപനമായ സേവ് സിമെന്റ്‌സ് മാനുഫാക്ചറിങ് കന്പനിയിൽ ഞാൻ തൊഴിലെടുത്തിട്ടുണ്ട്. ആ കന്പനിയിലെ രണ്ടാം സ്ഥാനീയനായിരുന്നു ഞാൻ.  അങ്ങനെ ഗുജറാത്തിലുള്ള ഒട്ടേറെ പ്രമുഖ കന്പനികളുമായി എനിക്ക് നല്ല കൂട്ടുകെട്ടുണ്ടായി. ബോംബെയിലായിരുന്ന സമയത്ത് ഇന്റീരിയർ ഡിസൈനിങ്ങിലും ഞാൻ ഏർപ്പെട്ടിരുന്നതിനാൽ  നാട്ടിൽ വന്ന് 1991 മുതൽ 1992 വരെ എറണാകുളത്തുള്ള എച്ച്.ഡി.എ (ഹൗസിങ് ഡവലപ്‌മെന്റ് അസോസിയേഷൻ) കൺസ്ട്രഷൻസ് കന്പനിയുടെ സൈറ്റ് എക്‌സിക്യൂട്ടീവായി ഞാൻ തൊഴിലെടുത്തു. അതിനുശേഷം കുവൈറ്റ് എയർവേയ്‌സിന്റെ കേരളത്തിലെ വിവിധ ഓഫീസുകളടക്കം നിരവധി കന്പനികളുടെ ഇന്റീരിയർ വർക്കുകളൊക്കെ ചെയ്തു. ആ സമയത്ത് എന്റെ സാന്പത്തിക നില മെച്ചപ്പെട്ടു. അതിനുശേഷം ചില വർക്കുകൾ അണ്ടർ ക്വാട്ട് ചെയ്തതിനെ തുടർന്ന് ചില സാന്പത്തിക നഷ്ടങ്ങളൊക്കെ സംഭവിച്ചതിനെത്തുടർന്ന് വീണ്ടും സേവ് സിമെന്റ്‌സ് കന്പനിയിൽ പ്രവർത്തിച്ചു. ഗുജറാത്തിൽ എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉള്ളതിനാൽ പല കന്പനികളുടേയും കൺസൾട്ടൻസി വർക്കുകളും എനിക്ക് ലഭിച്ചു. ഇപ്പോൾ എന്റെ യാത്രാചെലവുകളൊക്കെ ഈ കന്പനികളാണ് വഹിക്കാറുള്ളത്. രണ്ടു വർഷം മുന്പ് ഞാൻ കോട്ടയം കേന്ദ്രമാക്കി ഞാൻ സ്വന്തമായി ഒരു സ്ഥാപനം രജിസ്റ്റർ ചെയ്തു. (പേര് പറയുന്നു. കൊടുക്കരുതെന്ന് ആവശ്യപ്പെടുന്നു). ഉമ്മൻ ചാണ്ടിയുമായി എനിക്ക് വർഷങ്ങളുടെ പരിചയമുണ്ട്. ഞാൻ കോട്ടയത്ത് കുമാരനെല്ലൂരിലെ ഒരു കോൺഗ്രസ് പ്രവർത്തകനാണ്. തെരഞ്ഞെടുപ്പിന് വീടുകളിൽ നോട്ടീസ് കൊടുക്കാൻ പോലും ഞാൻ പോകാറുണ്ട്. ഞാൻ ചാണ്ടിയുടെ പല പേഴ്‌സണലായ കാര്യങ്ങളും ചെയ്തുകൊടുക്കാറുണ്ട്. അദ്ദേഹത്തിന് വേണ്ട മരുന്ന് എടുത്ത് കൊടുക്കുക, എയർപോർട്ടിൽ നിന്നു കൊണ്ടു വരികയും എയർപോർട്ടിൽ തിരിച്ചുകൊണ്ടു വിടുക പോലുള്ള കാര്യങ്ങളൊക്കെ ചെയ്യാറുണ്ട്. മുഖ്യമന്ത്രിയാകുന്നതിനു മുന്പേ തുടങ്ങിയതാണ് അതെല്ലാം. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന കാലത്തേ ഞാൻ അദ്ദേഹത്തോടൊപ്പമുണ്ട്. ഞാൻ ബോംബെയിലും ഗുജറാത്തിലുമൊക്കെയായിരുന്നതിനാൽ എനിക്ക് ഹിന്ദി അനായാസം സംസാരിക്കാനാകുമെന്നതിനാൽ ഹിന്ദി സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ചാണ്ടിയെ ഞാൻ കോളുകൾ വരുന്പോൾ അവ അറ്റൻഡ് ചെയ്ത് സഹായിച്ചിട്ടുണ്ട്. കോട്ടയത്ത് വീട്ടുമേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത കന്പനിയിലൂടെ ചില  ചില്ലറ ഭൂമി കച്ചവടങ്ങൾ നടത്തുന്നുണ്ട്.”− ഇതാണ് കുരുവിളയുടെ ഭാഷ്യമെങ്കിലും സരിത പറയുന്നത് കുരുവിളയ്ക്ക് നാല് സോളാർ കന്പനികളുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയുമായി താൻ നടത്തിയ കോഴയിടപാടുകൾ ഇയാളിലൂടെ ആയിരുന്നുവെന്നുമാണ്. ദുരൂഹതകൾ ഇനിയും അവശേഷിപ്പിച്ചുകൊണ്ട് തോമസ് കുരുവിള നിലകൊള്ളുന്നു. 

ബിജു രാധാകൃഷ്ണന്റെ ജീവിതത്തിലെ ഏടുകൾ പലതും ഇപ്പോഴും ദുരൂഹമായി തന്നെയാണ് നിലകൊള്ളുന്നത്. സോളാർ ഇടപാടിനെപ്പറ്റി സരിതയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നതോടെ ആ ചിത്രത്തിലെ ദുരൂഹതകളും മറനീങ്ങിത്തുടങ്ങും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഉറ്റ സുഹൃത്താണ് ബിജുവെന്നാണ് ഈ ലേഖകനോടുള്ള സരിതയുടെ വെളിപ്പെടുത്തൽ. നടി ശാലു മേനോൻ, മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മറ്റു നേതാക്കൾ എന്നിവരുമൊക്കെയായി ബിജുവിനുണ്ടായിരുന്ന ഇടപാടുകൾ പലതും പുറത്തുവരാനിരിക്കുന്നതേയുള്ളു. ഭാര്യ രശ്മിയെ കൊല ചെയ്ത കേസ്സിൽ ഇപ്പോൾ തടവുശിക്ഷ അനുഭവിച്ചു വരികയാണ് ബിജു. ആ കേസ്സിൽ ഐ.പി.സി 302 ചാർത്തപ്പെടാതിരിക്കാൻ സി.പി.എമ്മിന്റെ കൊട്ടാരക്കര എം. എൽ.എ ആയ ഐഷാ പോറ്റി ശ്രമിച്ചിരുന്നുവെന്ന് നേരത്തെ ആരോപണമുയർന്നിരുന്നുവെങ്കിലും ഐഷാ പോറ്റി അത് നിഷേധിക്കുകയും ചെയ്തിരുന്നു. 

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും പൊതുമരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞുമൊക്ക ഉൾപ്പെട്ട ടൈറ്റാനിയം അഴിമതിക്കേസിൽ ഇനിയും വിജിലൻസിന് കണ്ടെത്താൻ പോലുമാകാത്ത മുഖ്യകണ്ണിയാണ് ഗ്രിൻടെക്‌സ് രാജീവൻ എന്ന ഇടപാടുകാരൻ. ഭരണവർഗ്ഗത്തിന് വന്പൻ കോഴ നൽകിയശേഷം വിവിധ സർക്കാർ പദ്ധതികൾ ഏറ്റെടുത്ത് അതിൽ നിന്നും പരാമവധി ലാഭമുണ്ടാക്കുകയാണത്രേ ഇയാളുടെ തൊഴിൽ. കോടതി ന്യായാധിപന്മാരെപ്പോലും സ്വാധീനിച്ച് കേസ്സിന്റെ ഗതിവിഗതികൾ മാറ്റിമറിക്കുന്നയാളാണത്രേ മറ്റൊരു ദുരൂഹ കഥാപാത്രമായ വിവാദ വ്യവഹാര ദല്ലാൾ ടി. ജി നന്ദകുമാർ. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിന്റെ ശിങ്കിടിയായി വളർന്ന ഇയാൾ പിന്നീട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റേയും പ്രിയപ്പെട്ടവനായി. റിലയൻസ് ഡാറ്റാസെന്റർ കൈമാറ്റക്കേസിൽ സി.ബി.ഐ അന്വേഷണം നേരിടുകയാണ് ഇയാളെങ്കിലും വിഴിഞ്ഞം പദ്ധതിക്കായി കേരളത്തിലെത്തിയ ഗൗതം അദാനിയെ സ്വീകരിച്ചുകൊണ്ടു നടക്കുന്നതിൽ മുന്നിൽ തന്നെയുണ്ടായിരുന്നു ഇപ്പോൾ കൊച്ചി വെണ്ണലയിൽ താമസിക്കുന്ന ഈ ദുരൂഹൻ. സോളാർ കേസ്സിന്റെ ആദ്യഘട്ടത്തിൽ ഉയർന്നുവന്ന പേരാണ് അഭിലാഷ് മുരളീധരൻ എന്ന മന്ത്രി ബിനാമിയുടേതെങ്കിലും പിന്നീട് ആ ദുരൂഹ മനുഷ്യൻ കൺവെട്ടത്തു നിന്നു കടന്നുകളഞ്ഞു. ലാവ്‌ലിൻ കേസ്സിൽ പിണറായി വിജയനുമായുള്ള ബന്ധത്തിൽ പേരു ചേർക്കപ്പെട്ട ഫാരിസ് അബൂബക്കർ, മലബാർ സിമന്റസ് കേസ്സിലും ശശീന്ദ്രന്റെ മരണത്തിലുമൊക്കെ ആവർത്തിച്ചു ആര

You might also like

Most Viewed