റാസൽ ഖമയിലെ ജയിലിൽ നിന്നും 368 പേരെ മോചിപ്പിക്കാൻ നിർദ്ദേശം
വിവിധ കുറ്റകൃത്യങ്ങളിൽ റാക് ജയിലിൽ ശിക്ഷ അനുഭവിക്കുന്ന 368 പേരെ മോചിപ്പിക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സിൽ അംഗവും റാസൽഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖർ ആൽ ഖാസിമിയുടെ ഉത്തരവ്. തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിനും സമൂഹത്തിനും സേവനം ചെയ്യുന്നവരായി ജീവിതം തുടരാന്‍ ഇവർക്ക് കഴിയട്ടെയെന്ന് ശൈഖ് സഊദ് ആശംസിച്ചു.
റമദാനിൽ കുടുംബത്തോടൊപ്പം ചേർന്ന് സന്തോഷകരമായ ജീവിതം നയിക്കാന്‍ തടവിൽനിന്ന് മോചിപ്പിക്കപ്പെടുന്നവർക്കാകട്ടെയെന്ന് റാക് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് പറഞ്ഞു.
xzxzcv
