ദീപ്തി വരാന്‍ തയ്യാറായില്ല, പത്മജയെ ഇ പി വിളിച്ചത് എന്റെ ഫോണില്‍ നിന്നെന്നും ദല്ലാള്‍ നന്ദകുമാര്‍
കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസുമായി ഇപി ജയരാജന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ദല്ലാള്‍ ടി ജി നന്ദകുമാര്‍. തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ ക്ഷണിച്ചിരുന്നുവെന്ന് ദീപ്തി തന്നെ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് ടി ജി നന്ദകുമാറിന്റെ പ്രതികരണം. പക്ഷേ ദീപ്തി സിപിഐഎമ്മിലേക്ക് വരാന്‍ തയ്യാറായിരുന്നില്ലെന്നും പിന്നീട് ആ ചര്‍ച്ച മുന്നോട്ട് പോയില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
പല മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടന്നിട്ടുണ്ടെന്നും പത്മജയുമായി ഇ പി ജയരാജന്‍ സംസാരിച്ചത് തന്റെ ഫോണില്‍ നിന്നാണെന്നും നന്ദകുമാര്‍ പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ തന്നെ സമീപിച്ചിരുന്നു. അപ്പോള്‍ തന്നെ ക്ഷണം നിരസിച്ചിരുന്നുവെന്നാണ് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞത്.
fgbfgdfgdfgdfgdfg
