ദുബായില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം


വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ ജി വണ്‍ വിദ്യാര്‍ത്ഥിനി നയോമി ജോബിന്‍ (5) മരിച്ചു. ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും മകളാണ്. കഴിഞ്ഞദിവസം കേരളത്തില്‍ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ദുബായ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിന്‍. മറ്റൊരു സഹോദരി നോവ ജോയും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഷാര്‍ജ ഷാരോണ്‍ ഫെല്ലോഷിപ്പ് സഭാംഗമാണ് ജോബിന്‍ ബാബു വര്‍ഗീസ്. ഷാര്‍ജയിലാണ് കുടുംബം താമസിക്കുന്നത്.

article-image

fgdfg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed